8 കോടി ബജറ്റ് ചിത്രം ബേബി നേടിയത് 95 കോടി: സംവിധായകന് സമ്മാനവുമായി നിർമ്മാതാവ്

0
257

തെലുങ്ക് സിനിമയില്‍ ബിഗ് ബജറ്റ് വിജയം നേടിയ സിനിമയാണ് ബേബി. നടൻ വിജയ് ദേവരകോണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് സായ് രാജേഷ് നീലം ആണ്. ജൂലൈ പതിനാലിലാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. 8 കോടി ബജറ്റ് ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രം നേടിയത് 95 കോടി കളക്ഷൻ ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ വിജയത്തിൽ നിര്‍മ്മാതാവ് ശ്രീനിവാസ കുമാര്‍ സംവിധായകൻ സായ് രാജേഷ് നീലത്തിന് സമ്മാനം നൽകിയിരിക്കുകയാണ്. മെഴ്സിഡസ് ബെന്‍സിന്‍റെ എ 200 എന്ന മോഡല്‍ ആണ് സമ്മാനമായി നൽകിയത്. 45 ലക്ഷത്തിലേറെയാണ് ഇതിന്റെ വില.

അതേസമയം സിനിമയിൽ നായികയായി എത്തുന്നത് വൈഷ്ണവി ചൈതന്യയാണ്. സിനിമ റിലീസിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെയും പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയിരുന്നു. ആദ്യ ദിനം തന്നെ സിനിമ നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭം നേടിക്കൊടുത്തിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് ഒടിടി റിലീസ് ചെയ്തത്. അഹ വീഡിയോ എന്ന പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. കേരളത്തില്‍ തിയറ്റര്‍ റിലീസ് ഇല്ലാതിരുന്ന സിനിമ ആയിരുന്നു ഇത്. തെലുങ്കില്‍ വലിയ വിജയം നേടിയ ഒരു സിനിമയായ ബേബിയ്ക്ക് കേരളത്തില്‍ റിലീസ് ഇല്ലാതിരുന്നതിൽ ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു.

 പല സിനിമാപ്രേമികളും സമൂഹ മാധ്യമങ്ങളിലൂടെ ഈ നിരാശ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒടിടി റിലീസിലൂടെ സിനിമ കാണാമെന്ന ആകാംക്ഷയിലാണ് ആരാധകർ. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് ബേബി. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം മുൻപേ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ദൊരസാനി എന്ന സിനിമയിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട തന്റെ സിനിമ ജീവിതത്തിലെ അരങ്ങേറ്റം കുറിച്ചത്. മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ സിനിമകളിലാണ് നടൻ ഇതിന് മുൻപ് അഭിനയിച്ചത്. നടന്റെ കരിയറിലെ അഞ്ചാമത്തെ സിനിമ കൂടെയാണ് ബേബി.

വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നീ പ്രമുഖ താരങ്ങളാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ അടുത്ത ചിത്രവും വലിയ വിജയം നേടുമെന്നാണ് പ്രേക്ഷക സംസാരം.

LEAVE A REPLY

Please enter your comment!
Please enter your name here