സിനിമകൾക്ക് മോശം റിവ്യൂകൾ പറയുന്ന ആളുകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ‘ബല്ലാത്ത പഹയൻ’ എന്ന വിനോദ് നാരായൺ. കാസർഗോൾഡ് എന്ന സിനിമയെക്കുറിച്ച് ഒരു മോശം അഭിപ്രായം കേട്ട ശേഷമാണ് സിനിമ കാണാൻ പോയതെന്നും എന്നാൽ സിനിമ കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടു എന്നുമാണ് ബല്ലാത്ത പഹയൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്.
ബല്ലാത്ത പഹയന്റെ വാക്കുകൾ…
ഇന്ന് സിനിമാ റിവ്യുകളുടെ പ്രശ്നം ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു… ഇന്നലെയാണ് കാസർഗോൾഡിന് ടിക്കറ്റെടുത്തത്… അതിന് ശേഷം പതിവ് തെറ്റിച്ച് ആ സിനിമയെ കുറിച്ച് ഒരു പ്രമുഖന്റെ റിവ്യൂ കണ്ടു… സിനിമ മോശമാണ് എന്നാണ് പ്രമുഖന്റെ അഭിപ്രായം… എന്റെ മാനസ്സിൽ ആദ്യം വന്ന ചിന്ത ‘എന്തിനാണ് ടിക്കറ്റെടുത്തത്’ എന്നാണ്… ആ തീയറ്ററിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും പറ്റില്ല…
അങ്ങനെ ഞാൻ പോയി കാസർഗോൾഡ് സിനിമ കണ്ടു… എനിക്ക് ഇഷ്ടപ്പെട്ടു… വളരെ ഇഷ്ടപ്പെട്ടു…
പക്ഷെ ഞാൻ ടിക്കറ്റെടുത്തിട്ടില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ എനിക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ക്യാൻസൽ ചെയ്ത് പടം കാണില്ലായിരുന്നു…. റിവ്യുകൾ സിനിമകളെ ഇടയ്ക്ക് സഹായിക്കും എന്നറിയാം എങ്കിലും അവ സിനിമ എന്ന വ്യവസായത്തിന് ഇടയ്ക്ക് ദോഷവും ചെയ്യും…. ഏത് സിനിമയെ പറ്റി മോശമായി പറഞ്ഞാലും അത് ആ പ്രോഡയുസറെയും ഡിസ്ട്രിബൂട്ടറെയും ബാധിക്കും…. ഞാനും ചില സിനിമകളെ കുറിച്ച് മോശമായ അഭിപ്രായം മുൻപ് പറഞ്ഞിട്ടുണ്ട്… അത് ശരിയല്ല എന്ന് മനസ്സിലാക്കി ഇപ്പോൾ ഒരു സിനിമയെ പറ്റിയും മോശം പറയാറില്ല…
ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് ഒന്നും പറയില്ല… അതന്നെ… ഒടിടിയിൽ സഹിക്കാൻ കഴിയാത്ത പല മലയാളം സിനിമകളും 10 മിനുട്ട് കണ്ട് അവസാനിപ്പിച്ചിട്ടുണ്ട്… കണ്ടു തീർത്തിട്ടും ഒന്നും തോന്നാതെയും ചിലത് പോയിട്ടുണ്ട്… അതിനെ കുറിച്ച് ഒന്നും പറയാറില്ല… മറക്കാനാണ് ശ്രമിക്കാറുള്ളത്…
പക്ഷെ എനിക്ക് തീയറ്ററിൽ കാണുന്ന എല്ലാ മലയാളം സിനിമകളും ഇഷ്ടമാവാറുണ്ട്… ചിലപ്പോൾ പ്രവാസിയായത് കൊണ്ടാവും…. വലിയ സ്‌ക്രീനിൽ കേരളവും മലയാളികളും ഇന്ത്യയും തെളിഞ്ഞു വരുമ്പോൾ ഉണ്ടാവുന്ന ആ രസം… എല്ലാ സിനിമയും എനിക്കത് നൽകും… ജീവിതങ്ങൾ… സ്വപ്നങ്ങൾ.. പ്രയത്നം… പണം… വിയർപ്പ്.. കണ്ണുനീർ… ഭാവിയും അതിലേറെയും ഉള്ളതിനാൽ സിനിമാ നിരൂപണങ്ങൾ ഉത്തരവാദിത്തമുള്ളവരായിരിക്കണം.