മിസ്റ്റർ ഹാക്കറിന്റെ പ്രചാരണത്തിന് സിപിഎം പാർട്ടിയുടെ കൊടിയും പിടിച്ച് ഭീമൻ രഘു

0
234

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഭീമൻ രഘു. വില്ലനായും സഹനടൻ ആയെല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ചതാണ് ഈ നടൻ. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമാണ് നടൻ. രാഷ്ട്രീയത്തിൽ സജീവമായ ഭീമൻ രഘു ബിജെപിയിൽ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകൾ മുൻപ് ബിജെപിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ ഒരു കടുത്ത സിപിഎം അനുഭാവി ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നടൻ.

കുറച്ച് ദിവസങ്ങൾ മുൻപ് നടന്ന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം നടക്കുമ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിന്നത് ചർച്ചകൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിയുന്നത് വരെ നടൻ എഴുനേറ്റു നിൽക്കുക ആയിരുന്നു. എന്നാൽ ആ സംഭവത്തിന്റെ ചൂടാറും മുൻപേയാണ് നടൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഭീമൻ രഘു പ്രധാന കഥാപാത്രമാവുന്ന പുതിയ ചിത്രം മിസ്റ്റർ ഹാക്കറിന്റെ പ്രചാരണം കഴിഞ്ഞ ദിവമായിരുന്നു നടന്നിരുന്നത്. സി.പി.എമ്മിന്റെ പാർട്ടിയുടെ കൊടിയും പിടിച്ചാണ് നടൻ സിനിമയുടെ പ്രചാരണത്തിന് എത്തിയിരുന്നത്.

ഭീമൻ രഘു ബിജെപിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോഴും താൻ മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു എന്നാണ് ഭീമൻ രഘു പറഞ്ഞത്. അതേസമയം താൻ കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഇടതുപക്ഷ ചായ്‌വ് ഉണ്ടായിരുന്നെന്നും എന്നാൽ പിന്നീട് രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ലെന്നും താരം വ്യക്തമാക്കി. താൻ അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നതെന്നും എന്നിട്ടും താൻ അതിൽ മനോഹരമായി പ്രവർത്തിച്ചെന്നും നടൻ പറഞ്ഞു. അതേസമയം കേരളം ബിജെപിയിലാണ് പ്രശ്നമെന്നാണ് ഭീമൻ രഘു പറയുന്നത്. ബിജെപിയിൽ പ്രവർത്തിച്ചു കൊണ്ടിടുന്നപ്പോൾ പലപ്പോഴും അവർ തന്നെ ഒഴിവാക്കിയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും നടൻ പറഞ്ഞു.

അതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പിലും സിപിഎം കേരളം പിടിക്കുമെന്നതിൽ സംശയമില്ലെന്നും ഭീമൻ രഘു പറഞ്ഞു. അതോടൊപ്പം മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവായാണ് താൻ വേഷമിടുന്നതെന്നും നടൻ പറഞ്ഞു. ഈ സിനിമ സഖാവിന്റേത് ആണെന്നും പറഞ്ഞു. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമ്പോൾ അത് വീണ്ടും ചർച്ചയാകുമല്ലോ എന്നാണ് ഭീമൻ രഘു കൊടി കൊണ്ട് വന്നതിനെക്കുറിച്ച് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here