മലയാളത്തിന്റെ അഭിനയകുലപതി, വേഷപ്പകർച്ചകൾ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച പ്രിയ താരം മമ്മൂക്കയ്ക്ക് ഇന്ന് 72-ാം പിറന്നാൾ. തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി മലയാള സിനിമയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ മമ്മൂക്ക എന്നാണ് ശ്വേത മേനോൻ കുറിച്ചത്. അതിനൊപ്പം മമ്മൂക്കക്കൊപ്പമുള്ള ഒരു സെൽഫിയും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
View this post on Instagram
മലയാളികളുടെ പ്രിയ താരമായ ജയസൂര്യ തന്റെ ഗുരുനാഥൻ ജന്മദിനാശംസകൾ എന്നാണ് കുറിച്ചിരിക്കുന്നത്. “മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ നിന്നും ജന്മദിനാ ആശംസകൾ” എന്നാണ് ജയസൂര്യ കുറിച്ചത്.
മമ്മൂക്ക എന്ന താരത്തെ പൂർണമായി പരിചയപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി തന്റെ ആശംസകൾ അറിയിച്ചത്. നാനൂറിൽ അധികം ആളുകൾക്കൊപ്പം മമ്മൂട്ടി ചിത്രങ്ങൾ എടുക്കുന്നതാണ് വീഡിയോ. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇത്രയും ആളുകൾക്ക് ഒപ്പം നിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും വിഡിയോയിൽ കാണാം. സാധാരണക്കാരായ ആളുകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഷൂട്ടിംഗ് കഴിഞ്ഞ് എത്രതന്നെ ക്ഷീണിതനായാലും മമ്മൂക്ക സഹകരിക്കാറുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് ആരാധകരുടെ കമെന്റുകൾ.
View this post on Instagram
ഏതു തരത്തിലുള്ള ഭാഷാശൈലിയും തനിക്കു വഴങ്ങും എന്ന് തെളിയിച്ച പ്രതിഭ കൂടിയായിരുന്നു മമ്മൂട്ടി. കോട്ടയത്തെ തനി അച്ചായൻ കുഞ്ഞച്ചൻ, തൃശൂർ ഗഡിയായ പ്രാഞ്ചിയേട്ടൻ, ഘനഗംഭീരനായ ചരിത്രനായകൻ വടക്കൻ വീരഗാഥയിലെ ചന്തു, തള്ളേ കലിപ്പ് തീരണില്ലല്ലോ എന്ന് തിരുവനന്തപുരം ഭാഷയിൽ പറഞ്ഞ രാജമാണിക്യം, ചട്ടമ്പിനാടിലെ കന്നഡക്കാരനായ മല്ലയ്യ, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, പുത്തൻ പണത്തിലെ കാസർഗോഡുകാരൻ നിത്യാനന്ദ ഷേണായി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി എന്നീ കഥാപാത്രങ്ങളുടെ ഭാഷാശൈലികൾ ഈ അതുല്യനടന്റെ കൈകളിൽ ഭദ്രമായിരുന്നു.