ആദ്യ ദിവസം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ജവാൻ. എന്നാൽ രണ്ടാം ദിവസം കളക്ഷനിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ പറയുന്നത്. ആദ്യ ദിവസം 129 കോടിയലധികം ബോക്സോഫീസ് കളക്ഷൻ നേടാൻ ചിത്രത്തിനായിരുന്നു. എന്നാൽ വെള്ളിയാഴ്ച പുറത്ത് വന്ന കണക്കുകൾ പ്രകാരം 53 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. ഒരു വൻ താരനിര തന്നെ ചിത്രത്തിൽ എത്തിയിട്ടുണ്ട്. ദീപിക പദുകോൺ, സന്യ മൽഹോത്ര, പ്രിയ മണി തുടങ്ങി ഒട്ടനവധി താരങ്ങൾ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിൽ എത്തിയ അഥിതി താരങ്ങളായി എത്തിയ എല്ലാവരും തന്നെ ചിത്രത്തിൽ കൂടുതൽ പബ്ലിസിറ്റി നൽകുന്നു. ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷൻ ഇടിവ് കാര്യമാക്കേണ്ടതില്ലെന്നും വരുന്ന അവധി ദിവസങ്ങളിൽ ചിത്രം വീണ്ടും മികച്ച കളക്ഷൻ സ്വന്തമാക്കും എന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
അതേസമയം, മികച്ച പ്രേക്ഷക പ്രതികരണത്തോടെ ജൈത്രയാത്ര തുടരുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ടും കേരളത്തിൽ നിന്നുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുറത്തു വന്നിരിക്കുന്നത് ചിത്രം ആഗോളതലത്തിൽ നേടിയ കണക്കുകളുടെ റിപ്പോർട്ടാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പുറത്തു വിട്ട കണക്ക് അനുസരിച്ച് 129.6 കോടിയാണ് ചിത്രം ആദ്യ ദിനം സിനിമ നേടിയിരിക്കുന്നത്.
ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നേരത്തെ പഠാന്‍ 1.9 കോടി നേടി ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു. നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടത്.
പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ. ആദ്യദിനത്തിലെ മികച്ച കളക്ഷൻ കൊണ്ടുതന്നെ വരും ദിവസങ്ങളിൽ ‘ജവാൻ’ 100 കോടി ക്ലബിൽ എത്തും എന്ന് തന്നെയാണ് സൂചന.