മമ്മൂട്ടി ചിത്രം ‘ഭ്രമയു​ഗം’: ആരാധകരെ ആവേശത്തിലാക്കി അടുത്ത അപ്‌ഡേഷനെത്തി

0
306

മലയാളത്തിന്റെ താരരാജവായ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഭ്രമയു​ഗം’. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് പതിനേഴിന് ആയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായി നടന്ന ചിത്രീകരണം പൂർത്തിയായി എന്നാണ് പ്രൊഡക്ഷൻ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഭ്രമയു​ഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലായി 2024ന്റെ തുടക്കത്തിൽ തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം സിനിമയുടെ മാർക്കറ്റിംഗ് ക്യാമ്പെയ്‌ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ തുടങ്ങുമെന്നും അറിയിച്ചു.

പ്പോർട്ടുകൾ പ്രകാരം വില്ലൻ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. ഇതിനുമുൻപ് വിധിയൻ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലാണ് മമ്മൂട്ടി എത്തിയിരുന്നത് . പുതിയ സിനിമയായ “ഭ്രമയുഗം” ത്തിലും നടൻ തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടേതായി അവസാനം തീയേറ്ററിൽ എത്തിയ ചിത്രം.

Kannur Squad Twitter Review: Mammootty-Starrer Dubbed 'Blockbuster' By The Netizens

ചിത്രം മൂന്നാം വാരത്തിൽ എത്തിയപ്പോൾ എഴുപത് കോടി കളക്ഷൻ ആയിരുന്നു ചിത്രം നേടിയത്. വലിയ ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here