കിരൺ അബ്ബാവരം നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘ക’. ചിത്രത്തിലെ നായികാ വേഷം കെെകാര്യം ചെയ്യുന്ന തൻവി റാമിൻ്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. രാധ എന്നാണ് തൻവി റാം അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. അതേസമയം മലയാളി ആരാധകർക്ക് ഏറെ ആവേശകരമായ മറ്റൊരു വിവരവുംം ചിത്രത്തിന്റെ അണിയറപ്വർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്.
View this post on Instagram
പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രം രചന നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
View this post on Instagram
നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരമായി എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തി നേടിയ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
View this post on Instagram
ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.