ചാവേർ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ടിനു പാപ്പച്ചൻ

0
247

ചാവേർ സിനിമയിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ടിനു പാപ്പച്ചൻ. സിനിമ ഉടൻ തീയറ്ററുകളിൽ എത്തും എന്ന കുറിപ്പോടെയാണ് ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബനടക്കമുള്ള ആളുകൾ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സെപ്തംബർ 21നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചാവേർ എന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.

രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്നത് കുഞ്ചാക്കോ ബോബന്റേതായി ഒരു ലുക്ക് ഔട്ട് നോട്ടീസ് ആയിരുന്നു. കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പരസ്യ നോട്ടീസ് പുറത്തിറങ്ങിയിരുന്നു. ചാവേർ സിനിമയിൽ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു അത്.

ചിത്രത്തിലെ ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിന്നു. മുടി വെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്റെ പുതിയ ലുക്ക് വന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അണിയറ പ്രവർത്തകർ വ്യത്യസ്തതകൾ കാത്തു സൂക്ഷിച്ചിരുന്നു. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

 

View this post on Instagram

 

A post shared by Tinu Pappachan (@tinu_pappachan)

മുനമ്പം ബീച്ചിലെ മണലിലാണ് ശില്പിയായ ഡാവിഞ്ചി സുരേഷ് ചിത്രത്തിന്റെ ഫസ്റ് ലുക് പോസ്റ്റർ പണിതത്. മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലുമാണ് മണൽകൊണ്ട് ഡാവിഞ്ചി സുരേഷ് ശിൽപം തീർത്തിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത ത്രില്ലർ സിനിമയായിരിക്കും ചാവേർ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും ടീസറും ഒക്കെ സൂചിപ്പിക്കുന്നത്. കത്തിയെരിയുന്ന കാട്ടിൽ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍ക്ക് നേരെ പാഞ്ഞുപോകുന്നൊരു ജീപ്പ്, അതിന് പിന്നിലായി ഓടുകയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രവും ഒരു തെയ്യക്കോലവും. ഇതായിരുന്നു ടീസറിൽ ഉണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here