ചലച്ചിത്രകാരൻ ചെലവൂർ വേണു അന്തരിച്ചു

0
88

ലച്ചിത്രകാരനും എഴുത്തുകാരനും അതോടൊപ്പംതന്നെ ഫിലിം സൊസൈറ്റി പ്രവർത്തകനും ആയിരുന്ന ചെലവൂർ വേണു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം അധിക നാളുകളായി ചികിത്സയിൽ തുടരുകയായിരുന്നു. ചലച്ചിത്ര നിരൂപകനായാണ് ചെലവൂർ വേണു സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഉമ്മ എന്ന സിനിമക്ക് ചെലവൂർ വേണു എഴുതിയ സിനിമാ നിരൂപണം ആ സമയത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.

പിന്നീട് 1971 മുതല്‍ കോഴിക്കോടുള്ള ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം അധിക നാൾ പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ കൂടി ആയിരുന്നു ചെലവൂർ വേണു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് അദ്ദേഹം ഇതുവരെ പ്രസിദ്ധീകരിച്ച കൃതികള്‍. പ്രശസ്ത സംവിധായകൻ ജോണ്‍ എബ്രഹാമിന്റെ ജീവിത കഥ ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ ജോണ്‍ എന്ന ചിത്രത്തില്‍ ചെലവൂർ വേണു ഒരു ചെറിയ വേഷവും കെെകാര്യം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here