‘ആ സംഭവത്തിൽ നിന്നാണ് ഞാൻ ആ ഹിറ്റ് സ്കിറ്റ് ഉണ്ടാക്കിയത്’ : സാ​ഗർ കണ്ണൻ

0
109

രുകാലത്ത് ​സ്റ്റേജ് കോമഡി പരിപാടികളും സ്കിറ്റുകളുമായി നിറഞ്ഞുനിന്ന കലാകാരനാണ് സാ​ഗർ കണ്ണൻ. പിന്നീട് നിരവധി സിനിമകളിലെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യ്യുകയും ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ഒരുപാട് കോമഡി പ്രോ​ഗ്രാമുകളിലും ​സ്റ്റേജുകളിലുമായി നിരവധി സ്കിറ്റുകൾ കണ്ണൻ ചെയ്തിട്ടുണ്ട്. അതിൽ പലതും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയും, അവയെ തിരിച്ചും മറിച്ചുമൊക്കെയാണെന്ന് പറയുകയാണ് കണ്ണൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

സാ​ഗർ കണ്ണ​ന്റെ വാക്കുകൾ…

‘ഞാൻ കൂടുതലും ആക്ഷൻ കോമഡികളാണ് ചെയ്തുകൊണ്ടിരുന്നത്. എനിക്ക് ‍ഡയലോ​ഗ് കോമഡികളെക്കാളും ചെയ്യാനുണ്ടായിരുന്നത് അത്തരം ആക്ഷനുകളിലൂടെ ഉള്ള കോമഡിയായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു വ്യത്യസ്തമായിരുന്നു. ഞാൻ പെൺവേഷം ഒക്കെ ചെയ്യുമായിരുന്നു. പല സ്കിറ്റുകളിലും അമ്മച്ചി വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ആ വേഷങ്ങളിലൂടെയൊക്കെയാണ് ഞാൻ കേറിവന്നിട്ടുള്ളത്. ഞങ്ങളുടെ അവിടെ ഒരു കോളനി ഉണ്ട്. അവിടെ ഇതുപോലെ വ്യത്യസ്തമായ കുറെ അമ്മച്ചിമാരും ഉണ്ട്. അതിലൊരു അമ്മച്ചിയുടെ കഥയാണ് ഞാൻ വീ​ഗാലാൻഡിൽ പോകുന്ന അമ്മച്ചിയുടെ ഒരു കഥ സ്കിറ്റാക്കി ചെയ്തത്. അത് മഴവിൽ മനോരമയിലൊക്കെ കളിച്ചിരുന്നു. വലിയ സൂപ്പർഹിറ്റായി അത് മാറി മില്ല്യൺ ഈആൾക്കാർ കണ്ടു. വിദുര തങ്കച്ചനും ഞാനുമായിരുന്നു ആ സ്കിറ്റ് ചെയ്തത്.

അതിൽ മകൻ വെള്ളമടിച്ച വെെകുന്നേരം വീട്ടിൽ കേറിവരുന്നു, അമ്മ നാമം ജപിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ അവൻ പറയുകയാണ് അമ്മ വളരെ കഷ്ട്ടപ്പെട്ട്, കല്ലൊക്കെ ചുമന്നൊക്കെയാണ് എന്നെ വളർത്തിയത്, അതുകാരണം ഉച്ചിയിലൊക്കെ തഴമ്പാണ്,എന്നുപറഞ്ഞ് ഉമ്മയൊക്കെ വെക്കും. എന്നിട്ട് പറയും , ഇങ്ങനെ പോയാൽ ശരിയാവില്ല അമ്മ ഇനിമുതൽ സുഖിക്കണം, അമ്മയെ ഞാൻ നാളെ വീ​ഗാലാൻഡിൽ കൊണ്ടുപോകാം എന്ന്. അമ്മ ഞാനില്ല എന്നൊക്കെ പറയും, പക്ഷെ അവൻ നിർബന്ധി്കും, അവസാനം ആ നോക്കാം ഇപ്പോ കിടന്നുറങ്ങെന്നു പറയും. അങ്ങനെ പിറ്റേന്ന് രാവിലെയാവുന്നു, കൗസല്യ സുപ്രജാ ഒക്കെ കേൾക്കുന്നു. ഈ മകനെ ഭാര്യ വന്ന് എഴുന്നേൽപ്പിക്കുമ്പോൾ അയാൾ കാണുന്നത് അമ്മ സെറ്റ്മുണ്ടൊക്കെ ഉടുത്ത് വരുന്നതാണ്.

അമ്മ എവിടെപ്പോവുകയാണെന്ന് ചോദിക്കുമ്പോൾ അമ്മയുടെ മറുപടി നീ എന്നെ വീ​ഗാലാൻഡിൽ കൊണ്ടുപോകാം എന്നു പറഞ്ഞില്ലെ എന്നാണ്. മകൻ അത് വെള്ളമടിച്ചതി​ന്റെ പുറത്ത് പറഞ്ഞതാണ് ഓർമ്മയില്ല, ഈ പ്രായത്തിൽ അവിടെപ്പോയി വെള്ളത്തിൽ വീണുചാവാനാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. പക്ഷെ അന്ന് വെെകുന്നേരവും ഇതേ സംഭവംതന്നെ വീണ്ടും നടക്കുന്നു. ഇത് സ്കിറ്റാണെങ്കിലും നമമുടെ അവിടെ നടന്ന സംഭവമാണ്. ഞാൻ ആദ്യം പറഞ്ഞ കോളനിയിലും ഈയൊരു മകനെപ്പോലെയൊരാൾ ഉണ്ടായിരുന്നു. അമ്മ എപ്പോഴും പത്ത് മാസം ചുമന്നുനടന്നതി​ന്റെ കണക്ക് പറയുമ്പോൾ , അതിനു പകരമായി അയാൾ എന്നും അമ്മയെയും എടുത്ത് ആ കോളനിയിലൂടെ നടക്കുമായിരുന്നു. ആ സംഭവത്തിൽ നിന്നാണ് ഞാൻ ആ സ്കിറ്റ് ഉണ്ടാക്കിയത്. അതുപോലെ വേറെയും സ്കിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. ‘

LEAVE A REPLY

Please enter your comment!
Please enter your name here