സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് കൊറോണ ധവാൻ. കൊറോണക്കാലത്തെ രസകരമായ നിമിഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് നവാഗതനായ സി.സി സംവിധാനം ചെയ്ത ‘കൊറോണ ധവാൻ’. ഓഗസ്റ്റ് 4 നാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സെപ്‍തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ സ്നീക് പീക് വീഡിയോകൾ എല്ലാം ഇതിനോടകം തന്നെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മദ്യം കിട്ടാതെ അലയുന്ന ആനത്തടം നിവാസികളും കയ്യിലുള്ള മദ്യം ആര്‍ക്കും കൊടുക്കാത്ത ധവാന്‍ വിനുവും തമ്മിലുള്ള രസകരമായ വാക്കുതര്‍ക്കമാണ് സ്നീക്ക് പീക്കില്‍ ഉള്ളത്. ‘ടാ മദ്യം താടാ’ എന്ന് പറഞ്ഞ് കൊറോണക്കാലത്ത് മദ്യം കിട്ടാതെ വലയുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ സംഘര്‍ഷങ്ങളാണ് ആദ്യ സ്നീക് പീക്കിൽ ഉണ്ടായിരുന്നത്. ലുക്മാനും ശ്രുതിയും തമ്മിലുള്ള ലിപ്‌ലോക്ക് രംഗമാണ് രണ്ടാമത്തെ സ്നീക് പീക്കിന്റെ ഹൈലൈറ്റ്. സ്നീക് പീക് വീഡിയോ എല്ലാം ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയുടെ സ്നീക് പീക്കിന് ലഭിച്ചിരുന്നത്.
ചിത്രത്തിന്റെ ടൈറ്റിലിൽ ചെറിയ മാറ്റം വരുത്താൻ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങൾ നിലനിൽക്കുന്നതിനാൽ ചിത്രത്തിന്റെ പുതിയ പേര് ‘കൊറോണ ധവാന്‍’ എന്ന് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറോമും ജെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ജെനീഷ് ജയാനന്ദൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അജീഷ് ആനന്ദാണ്.
വി. യു, കല കണ്ണന്‍ അതിരപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം റിജോ ജോസഫ്, പശ്ചാത്തല സംഗീതം ബിബിന്‍ അശോക്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരുന്നത് . ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തിയത് . ശ്രീനാഥ് ഭാസി, ലുക്മാന്‍, ജോണി ആന്റണി, ശ്രുതി ജയന്‍, ഇര്‍ഷാദ് അലി, ഉണ്ണി നായര്‍, ബിറ്റോ, സീമ ജി നായര്‍, അനീഷ് ഗോപല്‍, സിനോജ് അങ്കമാലി, എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.