‘ആക്ഷൻ അല്ല ആശയമാണ് പ്രധാനം’; ജയ് ഭീമിലെ ഒഴിവാക്കിയ ആക്ഷൻ രംഗം പുറത്ത്

0
203

നടിപ്പിൻ നായകൻ സൂര്യയുടെ ജയ് ഭീം എന്ന ചിത്രം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്നും സമൂഹത്തിൽ വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് അത്. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു രംഗത്തിന്റെ പേരിൽ ജയ് ഭീം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സൂര്യയുടെ ഒരു മാസ്സ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സിനിമ എന്ത് പറയാൻ ഉദ്ദേശിക്കുന്നുവോ അതിൽ നിന്നും മാറി പോകരുത് എന്ന ചിന്തയാണ് ഈ രംഗം ഒഴിവാക്കാനുള്ള കാരണം എന്നാണ് പറയുന്നത്. സൂര്യ തന്നെയാണ് ഈ രംഗങ്ങൾ ഒഴിവാക്കാൻ പറഞ്ഞത്.

സൂര്യയുടെ സ്റ്റാർഡം എന്ന എക്സ് (ട്വിറ്റർ) പേജിലൂടെയാണ് ഇപ്പോൾ ഈ രംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ സീനുകൾ സിനിമയിൽ നിന്ന് ഒഴിവാക്കിയത് നന്നായി എന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇത്തരത്തിലുള്ള ഒരു മാസ്സ് മസാല രംഗങ്ങൾ ആ സിനിമയുടെ വില ഇല്ലാതാക്കുമായിരുന്നു, ഈ രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിൽ തെലുങ്ക് ക്ലിഷേ സിനിമ പോലെ ആകുമായിരുന്നു, ഒരു നായകൻറെ ഇൻട്രോ സീൻ ഇങ്ങനെ ആയാൽ അവ ആ സിനിമയെ മോശമായി ബാധിക്കുമായിരുന്നു തുടങ്ങിയ കമെന്റുകളാണ് ഈ സീനുകൾക്ക് അടിയിലായി വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 42-ാമത്തെ ചിത്രമാണ് കങ്കുവ. ഹിന്ദി സിനിമാ താരം ദിഷ പട്ടാനിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സമകാലികവും കാലഘട്ടത്തിനു അനുയോജ്യവുമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുനര്‍ജന്മ നാടകമാണ് ഈ സിനിമ എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആദി നാരായണനാണ്. ‘കങ്കുവ’യില്‍ സൂര്യ ഒന്നിലധികം റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളം ഉള്‍പ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

 

ത്രീ ഡിയില്‍ ആയിരിക്കും ചിത്രം റിലീസിന് എത്തുക എന്ന പ്രത്യേകതയുണ്ട് . കഴിഞ്ഞ വര്‍ഷം ആണ് കങ്കുവ പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ നിർമ്മാതാക്കൾ പുറത്തുവിട്ടത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. 2024 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് 4-5 മാസങ്ങള്‍ക്ക് മുൻപ് നല്ല വരുമാനം ലഭിക്കുന്നതിന് വേണ്ടി ഈ വര്‍ഷം ഒക്‌ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ശിവ പദ്ധതിയിടുന്നത്. കോളിവുഡില്‍ നിന്നും പുറത്ത് എത്തുന്ന ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് കങ്കുവയെ കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here