‘സിനിമ കണ്ടതിനു ശേഷം അച്ഛൻ പറഞ്ഞതിങ്ങനെ’; പ്രതികരണവുമായി ധ്യാൻ

0
238

സിനിമ കണ്ടിട്ട് അച്ഛന് ഇഷ്ടമായെന്നും, അമ്മയ്ക്കും അച്ഛനുമൊക്കെ ഇഷ്ടമാകും എന്ന വിശ്വാസമുള്ളതു കൊണ്ടാണല്ലോ താൻ അവരെയെല്ലാം വിളിച്ച് വരുത്തിയതെന്നും ധ്യാൻ പറഞ്ഞു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു താരം ഇത്തരമൊരു പരാമർശം നടത്തിയത്.

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ…

സിനിമ കണ്ടിട്ട് അച്ഛന് ഇഷ്ടമായി. ഈ സിനിമയിൽ പറയുന്നത്, പറയാത്ത ഒരു കഥയോ അല്ലെങ്കിൽ അത്ര ഭയങ്കരമായ കഥയുള്ള സിനിമയോ ഒന്നുമല്ല. ഇതിനു മുൻപ് വന്നു പോയ ചില സിനിമകളുടെ ഓർമ്മപ്പെടുത്തൽ മാത്രമാണ്. ഇപ്പോൾ നമ്മൾ കണ്ടു വരുന്ന ഭയങ്കരമായ അഡ്രിനാലിൻ കുതിച്ചോട്ടം നൽകുന്ന സിനിമയുമല്ല. നമ്മളെ അത്രയധികം ആവേശം കൊള്ളിക്കുന്ന സിനിമകളാണ് കൂടുതലും കണ്ടു വരുന്നത്. അതിൽ നിന്നെല്ലാം മാറി ഒരു നാട്ടിൻ പുറവും സാധാരണക്കാരന്റെ കഥയും എല്ലാം പറയുന്ന സിനിമകൾ തീയേറ്ററിൽ ഓടിയിട്ട് തന്നെ കാലങ്ങൾ ഒരുപാടായി.

 

ഇത്തരം സിനിമകൾ ഒടിടിയിൽ വരുമ്പോൾ കണ്ടാൽ മതിയല്ലോ, എന്തിനാണ് പൈസ മുടക്കി തീയേറ്ററിൽ പോയി കാണുന്നത് എന്ന് ചിന്തിക്കുന്ന ആളുകളാണ് ഇപ്പോൾ കൂടുതലുമുള്ളത്. അങ്ങനെ ഉള്ളൊരു കാലത്ത് ഇത്തരം ഒരു ചെറിയ സിനിമയുടെ വിജയം എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്.

കൊറോണയുടെ സമയത്ത് സ്വീകരിച്ച സിനിമകളാണ് ഇവയെല്ലാം. ഏകദേശം 30 ചിത്രങ്ങളോളം ഞാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട് അവയെല്ലാം ചെയ്തു തീർക്കുന്നു. അതിൽ നല്ലതുണ്ട്, ആവറേജ് സിനിമകളുണ്ട് അങ്ങനെ എല്ലാം. ഈ ചിത്രങ്ങളിലെല്ലാം നമ്മൾ കേന്ദ്രീകരിക്കുന്ന പ്രേക്ഷകർ എന്ന് പറയുന്നത് കുടുംബമാണ്. എന്റെ അമ്മക്ക് ഇഷ്ടപ്പെട്ടു, എന്റെ അച്ഛന് ഇഷ്ടപ്പെട്ടു മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നു. വലിയ സിനിമകൾ മാത്രം ഓടുന്ന ഒരു കാലത്താണ് നമ്മൾ ഉള്ളത്. അപ്പോൾ ഇത്തരം ചെറിയ സിനിമകൾ ഓടിയാൽ മാത്രമേ ഈ ഇന്ഡസ്ട്രിക്ക് നിലനിൽപ്പുള്ളൂ.

ആഘോഷങ്ങളുടെ സമയത്ത് ഇറങ്ങുന്ന സിനിമകൾ മാറ്റി നിർത്തിയാൽ, ഇറങ്ങുന്ന എൺപതിലധികമുള്ള സിനിമകൾ സാധാരണ സിനിമകളാണ്. അപ്പോൾ ഇതുപോലുള്ള സിനിമകളും ഓടണം. മറ്റുള്ളവർക്ക് ഇഷ്ടപ്പെടും എന്നറിഞ്ഞത് കൊണ്ടാണ് ഞാൻ എന്റെ വീട്ടുകാരെ തന്നെ വിളിക്കുകയും ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here