അശ്വന്ത് കോക്കിനൊപ്പമുള്ള ഇന്റർവ്യൂ കൊടുക്കാനുള്ള കാരണവും കോക്കിന്റെ റിവ്യൂവിനെ കുറിച്ചുള്ള നിലപാടും വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇത്തരം ഒരു വെളിപ്പെടുത്തൽ താരം നടത്തിയത്.
ധ്യാനിന്റെ വാക്കുകൾ…
ഒരു സിനിമ റിവ്യൂ ചെയ്യുന്നത് തെറ്റല്ല. അത് പൂർണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ആ സിനിമ കാണാൻ അയാൾ തന്നെയാണ് ടിക്കറ്റ് എടുത്തത് അത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാൾക്ക് അത് തുറന്നു പറയാനുള്ള അവകാശമുണ്ട്. അതിലപ്പുറം വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്കും അഭിപ്രായ വ്യത്യാസമുണ്ട്. സിനിമയെ പറ്റി പറയാലോ അതിനെക്കുറിച്ച് ചർച്ച ചെയ്യാം അത് ഒരു മറ്റൊരാളെ അപമാനിക്കുന്നതിലേക്കോ, നശിപ്പിക്കുന്നതിലേക്കോ കടക്കുമ്പോഴാണ് പ്രശനം ഉണ്ടാകുന്നത്. വ്യക്തിഹത്യ ചെയ്യുന്നതിൽ സംഘടനകൾ ഇടപെടുന്നുണ്ടോ എന്നതിലല്ല കാര്യം.
അപകീർത്തിപ്പെടുത്തുമ്പോൾ അത് നിയമപരമായി നേരിടുക എന്നതിലാണ് കാര്യം. രണ്ട് മൂന്ന് വർഷത്തോളമായി ഹൈദർ അലിക്ക് നേരെയുള്ള ഇത്തരം വിളികൾ തുടങ്ങിയിട്ട് അപ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഏത് മേഖലയിൽ നിൽക്കുന്ന ആളാണെങ്കിലും ഇത്തരം അപമാനങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. സിനിമയുടെ നല്ലതും ചീത്തയും എല്ലാം പറയാം അത് പറയാനുള്ള അവകാശം നമ്മൾക്കുണ്ട്. അതെല്ലാം നമ്മൾ ആസ്വദിക്കുന്നുണ്ട്. അശ്വന്ത് കോക്കിന്റെ സിനിമ റിവ്യൂകൾ നമ്മൾ ആസ്വദിക്കാറുണ്ട് ഇല്ല എന്ന് ഒരിക്കലും പറയില്ല. അശ്വന്ത് കോക്കിനൊപ്പമുള്ള ആ ചർച്ചക്ക് പോകാനുള്ള കാരണം എനിക്ക് അയാൾ പറയുന്ന ചില കാര്യങ്ങളോട് യോജിപ്പുണ്ട്. പൂർണമായി ഇതിനോട് വിയോജിപ്പുള്ള ഒരാളല്ല ഞാൻ. അയാൾ പറയുന്ന കാര്യത്തിനും രണ്ട് വശമുണ്ട്. അയാൾക്ക് ഭീഷ്മപർവ്വം ഇഷ്ടപ്പെട്ടില്ല അത് സൂപ്പർഹിറ്റായിരുന്നു.
പ്രണയവിലാസത്തെപ്പറ്റി മോശം പറഞ്ഞു അത് ഓടിയ സിനിമയാണ്. ചില കാര്യങ്ങൾ പുള്ളി പറയുന്നത് ഒരു വിനോദമായി എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യമായിട്ട് എനിക്ക് ഒന്ന്, രണ്ട് കാര്യങ്ങൾ പുള്ളിയോട് പറയണമായിരുന്നു. അത് അടിച്ചേൽപ്പിക്കുകയല്ല. അങ്ങനെ ചെയ്യുകയോ അല്ലെങ്കിൽ അധിക്ഷേപിക്കുകയോ ചെയ്താൽ ഞാനും അദ്ദേഹവും തമ്മിൽ വിത്യാസം ഇല്ലാതാവും. അത്തരം ഒരു തലത്തിലേക്ക് എനിക്ക് പോകാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അവിടെയും ഇവിടെയും തൊടാതെ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
അത് പറയാൻ വേണ്ടിയിട്ടാണ് ഞാൻ പോയത്. ഞാൻ അന്ന് എടുത്തു പറഞ്ഞ ഒരു കാര്യമാണ് നാളെ നിങ്ങളെ ഫോളോ ചെയ്തുകൊണ്ട് അടുത്ത തലമുറയിലെ ആളുകൾ വരും അവർ ഇതിനേക്കാൾ ഭയാനക രീതിയിലായിരിക്കും റിവ്യൂ ചെയ്യുക. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരു ഉത്തരവാദിത്വം വേണ്ടേ എന്ന് ഞാൻ ചോദിച്ചു. ഇതിനേക്കാൾ ഭയാനകമായ രീതിയിലേക്ക് പോകുമ്പോൾ ആ സമയത്തുള്ള സിനിമയിലുള്ള ആളുകൾ ആത്മഹത്യയിലേക്ക് വരെ പോകും കാരണം അവർക്ക് സഹിക്കാൻ പറ്റില്ല. അവർ സിനിമയെ റിവ്യൂ ചെയ്യുകയല്ല ചെയ്യുന്നത് വ്യകതിപരമായി അപകീർത്തി പെടുത്തുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള വിളിപ്പേരുകളും, അല്ലാതെയുള്ള കാര്യങ്ങളും ഇത് നിർമ്മിക്കുന്നവർക്ക് മാനസിക സംഘർഷം കൂടും. അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്ന തങ്ങളെ പോലെ ഒരാൾക്ക് ഉത്തരവാദിത്വം വേണ്ടേ എന്നാണ് ഞാൻ അന്ന് ചോദിച്ചത്.