“അഭിനേതാവ് എന്ന നിലയിൽ ഞാൻ അന്നും ഇന്നും ഉഴപ്പനാണ്”: ധ്യാൻ ശ്രീനിവാസൻ

0
209

ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ നദികളിൽ സുന്ദരി യമുനയുടെ വിജയാഘോഷ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ നടൻ. മൂവി വേൾഡ് നടത്തിയ അഭിമുഖത്തിൽ ആണ് ധ്യാൻ സംസാരിക്കുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെയാണ്, “അഭിനേതാവ് എന്ന നിലയിൽ ഞാൻ അന്നും ഇന്നും ഉഴപ്പനാണ്. ഒരു ഡയറക്ടർ എന്ന നിലയിൽ പ്രേക്ഷകർക്ക് നല്ല സിനിമ നൽകാൻ എനിക്ക് കഴിഞ്ഞേക്കും. എനിക്ക് അഭിനയത്തോട് ഇന്ന് വരെയും അങ്ങനെ ഒരു അഭിനിവേശം തോന്നിയിട്ടില്ല.

വളരെ യാദൃശ്യകമായി അഭിനയത്തിലേക്ക് വന്ന ഒരാളാണ് ഞാൻ. ഇപ്പോഴും ഈ ജോലി ചെയ്യണമെന്നും സിനിമയുടെ ഭാഗമാകണമെന്നാണ് അന്നും ഇന്നും ഞാൻ കരുതുന്നത്. കൊറോണ വന്നപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാൻ താമസമെടുത്തു. ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റ് കിട്ടാനൊക്കെ കുറെ സമയമെടുക്കും. പെട്ടന്ന് പോയി സിനിമ എടുക്കുന്ന ആളല്ല ഞാൻ. രണ്ട് വർഷമായി തുടർച്ചയായി സിനിമ ചെയ്യുന്നുണ്ട്. എനിക്ക് ഓരോ ദിവസവും അതൊരു പഠനമാണ്. ഒരു ഡയറക്ടർ എന്ന നിലയ്ക്ക് അങ്ങനെ കുറെ സിനിമകൾ ചെയ്യാനുണ്ട്.

dhyan sreenivasan interview

ഈ അഭിനയ ജീവിതത്തിലൂടെ ഞാൻ സാധിച്ചെടുക്കുന്നത് ഒരു പഠനം കൂടെയാണ്. ഇപ്പോൾ ഇത്രയും കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞിട്ടും ആളുകൾ എന്നിലേക്ക് വരുന്നുണ്ടെങ്കിൽ അത് ആളുകൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. അല്ലെങ്കിൽ അവർക്ക് ആ സിനിമ ഞാൻ തന്നെ ചെയ്യണമെന്ന നിർബന്ധമായിരിക്കും. അങ്ങനെ വരുന്ന പലതും എന്റെ സുഹൃത് വലയത്തിനുള്ളിൽ നിന്നും വരുന്നതായിരിക്കും. അങ്ങനെയുള്ളവരുടെ സിനിമ ഞാൻ കണ്ണും പൂട്ടി ചെയ്യാറുമുണ്ട്. അതുകൊണ്ട് തന്നെയും കഥയുടെ കാര്യത്തിൽ ഞാൻ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താറില്ല.

അവർക്ക് കൃത്യമായൊരു തീരുമാനവും വിശ്വാസവും ഉള്ളത് കൊണ്ടാണ് എന്റെ അടുത്തേക്ക് വരുന്നത്. ഞാൻ അങ്ങോട്ട് പോയി എന്നെ വെച്ച് സിനിമ ചെയ്യണമെന്ന് പറയുന്ന ഒരു അവസ്ഥ എനിക്കില്ല. എന്നെ വേണമെന്ന് നിർബന്ധം പറയാറുള്ളവരുടെ കൂടെ ഞാൻ സിനിമ ചെയ്യാറുണ്ട്. ചില സിനിമകളിൽ ഞാൻ അതിന്റെ പാളിച്ചകൾ അവർക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്. അവർ അത് ശെരിയാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ശെരിയാക്കിട്ടില്ല. അതുകൊണ്ടാണ് പല സിനിമകളും പാളിപ്പോയത്. അത് അവർ മനസ്സിലാക്കുമ്പോൾ നല്ല സിനിമകൾ ഉണ്ടാവുമായിരിക്കും” എന്നാണ് ധ്യാൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here