മൂവി വേൾഡ് ധ്യാൻ ശ്രീനിവാസനുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിനിടയിൽ നടൻ തന്റെ ഇപ്പോഴും റിലീസ് ചെയ്യാത്ത സിനിമയെക്കുറിച്ചും പറഞ്ഞിരുന്നു. ഡബ്ബിങ് കഴിഞ്ഞതാണെന്നും എന്നാൽ എന്തുകൊണ്ടാണ് സിനിമ ഇറങ്ങാത്തതെന്ന് തനിക്ക് അറിയില്ലെന്നുമാണ് ധ്യാൻ പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെയാണ്, “നദികളിൽ സുന്ദരി യമുന സിനിമ കണ്ടിട്ട് ആ സംവിധായകൻ എനിക്ക് മെസേജ് അയച്ചിരുന്നു. ചേട്ടാ സിനിമ കണ്ടെന്നു പറഞ്ഞു എന്നോട്.
ഞാൻ അവനെ എന്നും നല്ലൊരു അനിയനായാണ് കാണുന്നത്. ഞാൻ അവനോട് ചോദിച്ചു നിനക്ക് എന്താ പറ്റിയതെന്ന്. എന്നെ പലപ്പോഴും വന്നു കാണുന്ന ഒരാളാണ് അവൻ. ഇങ്ങനെ ഒരവസ്ഥയെക്കുറിച്ച് അവൻ എന്നോട് ഇതുവരെയും സംസാരിച്ചിട്ടില്ല. ഞാൻ അവനോട് സിനിമ എന്തായെന്ന് ചോദിക്കുമ്പോഴെല്ലാം അവൻ പറയുന്നത് ഓരോ വർക്കിൽ ആണെന്നായിരുന്നു. ഞാൻ അവനെ ഇടക്കിടയ്ക്ക് കാണുമ്പോഴെല്ലാം സിനിമയെക്കുറിച്ച് ചോദിക്കാറുണ്ട്. എനിക്ക് മനസിലായിടത്തോളം എനിക്ക് അതിന്റെ മറ്റൊരു സൈഡിൽ എന്താണെന്ന് അറിയില്ല.
ഞാൻ ആറ് ദിവസം മാത്രമാണ് ആ സിനിമയിൽ അഭിനയിച്ചത്. സണ്ണി, അജു, എന്നിവരൊക്കെ ആ സിനിമയിൽ ഉണ്ടായിരുന്നു. സിനിമ ചർച്ചയായപ്പോൾ എന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഡബ്ബിങ് കഴിഞ്ഞു. എന്റെ ശമ്പളം ഞാൻ കൃത്യമായി വാങ്ങിച്ചു. ഇനി പ്രമോഷൻ വരുമ്പോഴും എന്റെ എല്ലാ സിനിമകൾ പോലെ ഞാൻ പോകുകയും ചെയ്യും. എല്ലാം കഴിഞ്ഞിട്ടും സിനിമ ഇറങ്ങാത്തത്തിന്റെ കാരണം അവൻ പറയുന്നത് ഓരോ വർക്കിൽ ആണെന്നായിരുന്നു. അത് ഒരു വലിയ പ്രൊഡക്ഷൻ ബാനറിൽ സിനിമയാണ്.
അവർക്ക് സാമ്പത്തികപരമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. അതിന്റെ പുറകിൽ എന്താണ് കൃത്യമായ കാരണമെന്നു അവൻ ഇത് വരെയും എന്നോട് പറഞ്ഞിട്ടല്ല. ആ പ്രൊഡക്ഷനും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ആ സിനിമ ഇറങ്ങാത്തതെന്നതിന് കൃത്യമായ ഉത്തരം എനിക്കില്ല. അവനു മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അരിഞ്ഞത് അവൻ ഇനി സിനിമ ചെയ്യില്ല, മടുത്തെന്ന പോസ്റ്റ് കണ്ടപ്പോഴായിരുന്നു. ആ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് പോലും കഴിഞ്ഞതാണ്. സിനിമ ഇറങ്ങാത്തത്തിന്റെ കാരണം അവനോട് തന്നെ ചോദിക്കുന്നതെന് നല്ലത്.
ആർട്ടിസ്റ്റെന്ന നിലയിൽ ഞങ്ങളുടെ ആരെയും കുഴപ്പം കൊണ്ടല്ല സിനിമ ഇറങ്ങാത്തത്. ഭാസിയുടെ സിനിമയും ഡബ്ബിങ് കഴിഞ്ഞതാണ്. എനിക്ക് തോന്നുന്നു എന്തോ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് പ്രൊഡക്ഷൻ സൈഡിൽ നിന്നാണോ അല്ലെങ്കിൽ ഇവരുടെ ടീമിൽ നിന്ന് തന്നെയാണോ എന്നൊന്നും എനിക്ക് കൃത്യമായി അറിയില്ല. സ്വാഭാവികമായും നമ്മൾ എന്തോ പ്രശ്നം ഉണ്ടാക്കിയത് കൊണ്ടാണ് സിനിമ ഇറങ്ങാത്തതെന്നാണ് പലരും കരുതുക.
റിലീസിന്റെ പുറകിൽ ഞങ്ങളുടെ ആരുടേയും കൈകടത്തൽ ഇല്ല. ഞങ്ങൾ ആരും കാരണം അല്ല സിനിമ മുടങ്ങിയത്. അവൻ എന്തോ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവനോട് പാറഞ്ഞു എന്നെ കണ്ട് പഠിക്കാൻ. കാരണം ഞാൻ പൊട്ടി പൊട്ടിയാണ് ഇരിക്കുന്നതെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു” എന്നാണ് ധ്യാൻ പറഞ്ഞത്.