നദികളിൽ സുന്ദരി യമുനയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ധ്യാൻ ശ്രീനിവാസനുമായി മൂവ് വേൾഡ് നടത്തിയ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നദികളിൽ സുന്ദരി യമുന രാഷ്ട്രീയ സിനിമ അല്ലെന്നാണ് ധ്യാൻ പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെയാണ്, “നദികളിൽ സുന്ദരി യമുന ഒരു രാഷ്ട്രീയ വിഭാഗത്തിൽപ്പെടുന്ന ഒരു സിനിമയല്ല. അതോടൊപ്പം സാമൂഹിക വിഷയത്തെ ചർച്ച ചെയ്യുന്നതുമല്ല ഈ സിനിമ എന്നും ധ്യാൻ പറഞ്ഞു.
മലബാർ സൈഡിൽ അല്ലെങ്കിൽ കണ്ണൂർ സൈഡിൽ കൂടുതലും പാർട്ടി ഗ്രാമങ്ങളാണ് ഉള്ളത്. കണ്ണൂർ മിക്ക ഗ്രാമങ്ങളും കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളാണ്. അവിടെ സ്വാഭാവികമായും രണ്ട് പാർട്ടിക്കാരും രണ്ട് പക്ഷക്കാരുമുണ്ട്. അവർക്കിടയിൽ ഇപ്പോഴും മത്സരങ്ങളും പ്രശ്നങ്ങളുമുണ്ട്. എന്നാൽ പോലും അവർ എന്നും കാണുന്ന ആളുകൾ ആയതിനാൽ തന്നെയും കാണുമ്പോൾ ബന്ധം പുതുക്കി സംസാരിക്കുന്നവരാണ്. എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ മാത്രമാണ് അവർ പരസ്പരം തെറ്റുന്നത്.
പല നാട്ടിൻപുറത്തുള്ളവരും ചെറുപ്പം മുതലേ അറിയുന്നവരാണ്. പലപ്പോഴും പലരും ഒരേ സ്കൂളിൽ അടക്കം പഠിച്ചവരായിരിക്കും. ഇവർക്കൊക്കെ രണ്ട് രാഷ്ട്രീയം ഉണ്ടെന്ന് ഒഴിച്ചാൽ ഇവരൊക്കെ പണ്ട് മുതലേ ഒരുമിച്ചു നടന്നു കളിച്ചു വളർന്നവരാണ്. എന്നാൽ ഇവർ വലുതായി ഇരുവർക്കിടയിലും പരസ്പരം പാർട്ടി വന്നു കഴിയുമ്പോൾ കാണുന്നവർക്കിടയിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. അങ്ങനെ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. കാരണം കൂത്തുപറമ്പ് കലാപം ഞാൻ ലൈവായി കണ്ടിട്ടുണ്ട്. ഞന സ്കൂളിൽ പോയി തിരിച്ചു വരുമ്പോൾ ആയിരുന്നു അത്.
കുറെ പേർ കത്തിക്കരിഞ്ഞ് കിടക്കുന്നതാണ് ഞാൻ കണ്ടത് അന്ന്. എന്നാൽ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നെല്ലാം ഒരുപാട് മാറി ഇന്ന് കണ്ണൂർ. പ്രത്യേകിച്ച് കണ്ണൂരുകാർ ഭക്ഷണപ്രിയരും, ആളുകളെ സൽക്കരിക്കാനും, സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കുന്നവരുമാണ് കണ്ണൂരുകാർ. അവരുടെ ചോരയിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം പലപ്പോഴും വൈകാരികമാണ്. ഈ സിനിമ ആളുകളെ ചിരിപ്പിക്കാൻ മാത്രം ഉദ്ദേശിച്ച് നിർമിച്ചതാണ്. അല്ലാതെ പ്രത്യേക രാഷ്ട്രീയമോ സന്ദേശമോ നൽകാൻ ഉദ്ദേശിച്ചതല്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും സംഭവിച്ചതാണ്.
കഥ കേട്ടുകഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞാണ് സിനിമയുടെ എഴുത്തുകാരും സംവിധായകരുമായ വിജേഷ് പനന്തൂരും, ഉണ്ണി വെള്ളോറയും
എന്റെടുത്ത് ആ കാര്യം പറയുന്നത്. അവരുടെ സുഹൃത്തിന്റെ ബന്ധുവിന്റെ ജീവിതത്തിൽ ശരിക്കും നടന്ന സംഭവമാണ് ഈ സിനിമയിലെ കഥ എന്നാണ്. യഥാർത്ഥ ജീവിതത്തിൽ അങ്ങനൊരു യമുനയും ഉണ്ട് അതേപോലൊരു കണ്ണനും ഉണ്ട്. ഇത് സിനിമയ്ക്ക് വേണ്ടി ചിന്തിച്ച് ഉണ്ടാക്കിയ ഒരു കഥയല്ല. അവരുടെ നാട്ടിൽ നടന്ന ഒരു സംഭവമാണ്. ഈ കഥ നടക്കുന്നത് കേരളം കർണാടക അതിർത്തിയിലാണ് എന്നാണ് ധ്യാൻ പറഞ്ഞത്.