നദികളിൽ സുന്ദരി യമുനയുടെ വിജയാഘോഷത്തിലാണ് സിനിമ ടീം. ചിത്രത്തിലെ നായകൻ ധ്യാൻ ശ്രീനിവാസൻ മൂവി വേൾഡുമായി നടത്തിയ അഭിമുഖത്തിൽ വെച്ച് നായികയെക്കുറിച്ച് പറഞ്ഞതെ ഇങ്ങനെയാണ്, “നായികയെ തിരഞ്ഞെടുത്തത് ഓഡീഷൻ വഴി ആണെന്നാണ്. കാസ്റ്റിംഗ് കോൾ നടത്തിയിരുന്നു. ജമ്മുകാശ്മീരുകാരിയാണ് നായിക. ഡയറക്ടേഴ്‌സും പ്രൊഡ്യൂസ്‌ഴ്‌സുമാണ് നായികയെ തിരഞ്ഞെടുത്തത്. അവള് തമിഴിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്. എന്തായാലും കുട്ടി നന്നായി അഭിനയിച്ചിട്ടുണ്ട്. പുതുമുഖ നടിയാണ്.

എന്നാലും മലയാളം പോലൊരു സിനിമയിൽ അവൾ സംതൃപ്തയായിരുന്നു. നായികമാരെ നായകന്മാർ തിരഞ്ഞെടുക്കുമ്പോൾ ഏത് തരത്തിലുള്ള ആളാകണമെന്ന് ചിലരെല്ലാം പറയാറുണ്ട്. പക്ഷെ പൊതുവെ ഞാൻ അങ്ങനെ ചെയ്യാറില്ല. പലപ്പോഴും ഡയറക്ടേഴ്സ് ഞങ്ങളോട് പറയാറുണ്ട് നായികയെ തിരഞ്ഞെടുക്കണോ അല്ലെങ്കിൽ പേര് പറയാനോ. ഞാൻ കാസ്റ്റിംഗിൽ ഇടപെട്ടിട്ടില്ല. എന്റെ ഒരു സിനിമയിലും അജു വേണമെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞിട്ടില്ല. അവർ തന്നെയാണ് പറയാറുള്ളത് അജുവും ധ്യാനും ഉണ്ടെങ്കിൽ കോമ്പിനേഷൻ നന്നായിരിക്കുമെന്ന്.
ഞാൻ അങ്ങനെ ഈ സിനിമയിൽ വേണമെന്ന് പറഞ്ഞിട്ടുള്ള ഒരാൾ അനീഷ് ആണ്. കാരണം അനീഷ് എന്നോട് പറഞ്ഞിരുന്നു അത് ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന്. അതുകൊണ്ട് ഞാൻ അനീഷിന്റെ പേര് മാത്രം അവരോട് പറഞ്ഞിരുന്നു” എന്നാണ് ധ്യാൻ പറഞ്ഞത്. തിരുവോണ നാളിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓണാശംസകൾ നേർന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ നടിയുടെ മുഖം കാണിച്ചിരുന്നില്ല. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിടുമ്പോഴല്ലാം തന്നെ നടി തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാറുള്ളത്.

നടിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇതുവരെയും പുറത്തു വിട്ടിരുന്നില്ല. അതിനാൽ തന്നെയും പ്രേക്ഷകരും വലിയ ആകാംക്ഷയിൽ ആയിരുന്നു. സിനിമാറ്റിക് ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സിനിമയിൽ സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനുലാൽ, രാജേഷ് അഴിക്കോടൻ, കിരൺ രമേശ്, ഭാനു പയ്യന്നൂർ, ശരത് ലാൽ, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാർവ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്.

