മലയാളസിനിമയുടെ ‘ഉദ്യാനപാലകന്‍’ : സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

0
142

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയാസായിരുന്നു അദ്ദേഹത്തിന്. അര്‍ബുദം ബാധിച്ച് ചികിത്സയിൽ ഇരിക്കെയാണ് സംവിധായകൻ ഹരികുമാറി​ന്റെ മരണം. മലയാളത്തിൽ ഇരുപതോളം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1981- ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ഹരികുമാർ സംവിധാനം നിർവ്വഹിച്ച ആദ്യത്തെ ചിത്രം. 1994 – ല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥാ രചനയിൽ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടിയാണ് സുകൃതത്തിൽ പ്രധാന കഥാപാത്രത്ത അവതരിപ്പിച്ചത്.


എം മുകുന്ദന്റെ തിരക്കഥാ രചനയിൽ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രവും ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകൻ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര. ആമ്പല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് ഹരികുമാർ സംവിധാനം നിർവ്വഹിച്ച ചിത്രങ്ങള്‍. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌ക്കാര ജൂറിയില്‍ അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here