‘ആദ്യ സിനിമ ആദ്യ പ്രണയം പോലെയാണ്’ : പഴയ ഓർമ്മകളുമായി ഷൈൻ ടോം ചാക്കോ

0
212

ന്ന് സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. നിരവധി ചിത്രങ്ങൾ താരത്തിന്റേതായി ഈ അടുത്ത് പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്റെ പഴയകാലത്തെ ഒരു സിനിമയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻ​സ്റ്റഗ്രാമിലൂടെ ആണ് ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്

‘ആദ്യ സിനിമ ആദ്യ പ്രണയം പോലെയാണ്’ എന്നാണ് ഷൈൻ ഒപ്പം കുറിച്ചിരിക്കുന്നത്. ശ്രീനിവാസൻ, നിവിൻ പോളി , അജു വർഗീസ് , ഹേമന്ത് മേനോൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ഒപ്പം അണിയറപ്രവർത്തകരും ഉണ്ട്. സുനിൽ ഇബ്രാഹിം എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ചാപ്‌റ്റേഴ്‌സ് . ശ്രീനിവാസൻ നിവിൻ പോളി , അജു വർഗീസ് , ലെന, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാവ്യാ മാധവൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ഗദ്ദാമ എന്ന സിനിമയിലൂടെയാണ് ഷൈൻ ടോം ചാക്കോ ആദ്യമായി ഒരു ക്യാരക്ടർ റോൾ ചെയ്യുന്നത്. അതിനുമുൻപ് നമ്മൾ എന്ന സിനിമയിൽ ഒരു ബസ് യാത്രക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഷൈൻ ടോം ചാക്കോയുടെ തുടക്കം.

സാന്ദ്ര തോമസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ഒരു ചിത്രത്തിന്റെ പേര് ഈ അടുത്ത് പുറത്തുവിട്ടിരുന്നു. അതിൽ ഷൈൻ ടോം ചാക്കോ എത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ചിത്രത്തിൻറ്‍റെ പേര് പുറത്തുവിട്ടത്. ചിത്രത്തിൽ ഒരു ഐറ്റം ഡാൻസുമായി ഷൈൻ എത്തുമെന്നാണ് സൂചനകൾ. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ലിറ്റിൽ ഹാർട്ട്സ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു സിനിമ ഡിസ്കഷൻ നടക്കുന്ന തരത്തിൽ ഒരുക്കിയ ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം എന്നാണ് ഇപ്പോൾ പുറത്തുവിട്ട സൂചനകളിൽ നിന്നും മനസിലാകുന്നത്.

കൂടതെ താരത്തിന്റെ മഹാറാണി എന്ന ചിത്രം നവംബർ 24 ന് പ്രദർശനത്തിനെത്തും. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here