ട്രെ​ന്റിങ് നമ്പർ ഒന്നായി ​’ഗോട്ട്’ ടീസർ

0
95

ടൻ വിജയുടെ പിറന്നാളിനോടനുബന്ധിച്ച് താരത്തി​ന്റെ ഏറ്റവും പുതിയ ചിത്രമായ ​ഗോട്ടി​ന്റെ ചെറിയൊരു ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. എജി എസ് എ​ന്റർടെെൻമെ​ന്റി​ന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെറും 50 സെക്ക​ന്റ് മാത്രം ദെെർഖ്യമുള്ള വീഡിയോ പുറത്തുവിട്ടത്. ടീസർ ഇപ്പോൾ യൂട്യൂബ് ട്രെ​ന്റിങ് നമ്പർ ഒന്നാമതാണ്.

ഒരു ചേസ് രം​ഗമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത് എന്നും ടീസർ കൃത്യമായി കാണിക്കുന്നുണ്ട്. ഇതിലൊരു വേഷം അല്പം പ്രായമുള്ളതും മറ്റേത് ചെറുപ്പക്കാരനുമാണ്. ചിത്രത്തിനുവേണ്ടി വിജയിനെ ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ചെറുപ്പക്കാരനാക്കുന്നു എന്ന് നേരത്തേതന്നെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിലെ പുതിയ ​ഗാനം ഇന്ന് വൈകീട്ട് റിലീസ് ചെയ്യും എന്നാണ് സൂചന. വിജയ്, ഇളയരാജയുടെ മകളും അന്തരിച്ച ​ഗായികയുമായ ഭവതരിണിയും ചേർന്നാണ് പുതിയ ​ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കരളിലെ അർബുദത്തെ തുടർന്ന് ജനുവരി അഞ്ചിന് മരിച്ച ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ​ഗാനത്തിന് വേണ്ടി പുനസൃഷ്ടിച്ചത്.

സെപ്തംബർ 5 നാണ് ഗോട്ട് ലോകവ്യാപകമായി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. വിനായക ചതുർഥിയോട് അനുബന്ധിച്ചാണ് റിലീസ് ഉള്ളത്. എജിസ് എന്റർടൈൻമെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സീ തമിഴ് സ്വന്തമാക്കിയ വാർത്തകൾ പുറത്തുവന്നിരുന്നു. നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

 

View this post on Instagram

 

A post shared by AGS Entertainment (@agsentertainment)

വെങ്കട്ട് പ്രഭുവി​ന്റെ ‘ഗോട്ടി’ന് ശേഷം ഒരു സിനിമ കൂടി ചെയ്താണ് വിജയ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നത് എന്നാണ് വിവരങ്ങൾ. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍ എന്നും അഭ്യൂഹങ്ങൾ വരുന്നുണ്ട്. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയിക്ക് നല്‍കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോഡ് വിജയിന് സ്വന്തമാകും എന്നും പറയുന്നുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here