ഞെട്ടലോടെ ആരാധകർ! ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു

0
438

ടെലിവിഷൻ രംഗത്തെ പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യ ഇന്ന് ആ വാർത്ത പുറത്തുവിട്ടത്. ജിപി എന്നറിയപ്പെടുന്ന ഗോവിഡ് പദ്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്.

‘‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്.

നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനി’’– എന്നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അടുത്ത വർഷത്തിൽ ആകും വിവാഹം നടക്കുക.

സിനിമാ ടെലിവിഷൻ രം​ഗത്തുള്ള നിരവധി ആളുകളാണ് ആശംസകളുമായെത്തിയിരിക്കുന്നത്. കമ​ന്റ് ബോക്സുകളിലെല്ലാം എല്ലാവരും ഞെട്ടിയതി​ന്റെ തെളിവാണ് കാണുന്നത്.

ഒരു നടൻ എന്നതിലുപരി ടിവി അവതാരകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ജിപി . എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജിപി വലിയ ജനപ്രീതിനേടി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുന്ദപുരംലോ എന്ന ചിത്രത്തിലൂടെ അല്ലു അർജുനൊപ്പം തെലുങ്കിലും ജിപി വേഷമിട്ടിരുന്നു.

സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക. ബാലതാരമായി മലയാള സിനിമയിലായിരുന്നു ഗോപികയുടെ അഭിനയത്തിന്റെ ആദ്യ കാൽവെയ്പ്പ്. മോഹൻ ലാൽ നായകനായെത്തിയ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻ ലാലിൻറെ മക്കളായി ഗോപികയും സഹോദരിയും അഭിനയിച്ചിരുന്നു. സീരിയലിലെ കഥാപാത്രമാണ് താരത്തിന് കൂടുതൽ പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്. ഒരു സാധാരണ സീരിയൽ എന്നതിനും മുകളിലാണ് സാന്ത്വനം സീരിയലിനെ പ്രേക്ഷകർ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here