അഭിനയത്തിലും സോഷ്യൽ മീഡിയയിലും സാമൂഹികമായ വിഷയങ്ങളിൽ എല്ലാം തന്നെ സജീവമായ നടനാണ് ഹരീഷ് പേരടി. പലപ്പോഴും താരത്തിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇത്തരം പോസ്റ്റുകളെല്ലാം പിന്നീട് വലിയ വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. അത്തരത്തിൽ ഒരു ഫേസ്ബുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വനിതാ സംവരണ ബില്ലിനെക്കുറിച്ചാണ് നടൻ പറയുന്നത്. ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല എന്നാണ് ഹരീഷ് പോസ്റ്റിലൂടെ വിമർശിക്കുന്നത്.
ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്, “ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല… എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്.. സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്.. ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ. ഭാരത് മാതാ… എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു…” എന്നാണ് ഹരീഷ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടൻ ജാതിയത നേരിട്ട ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ വിമർശിച്ചും നടൻ രംഗത്ത് എത്തിയിരുന്നു. ഏഴ് മാസം മുൻപ് നടന്ന കാര്യം ഇപ്പോഴാണോ തുറന്നു പറയാൻ സമയം കിട്ടിയത് എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, “ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം… ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്.. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് നടൻ പറഞ്ഞത്.
സാമൂഹികമായ വിഷയങ്ങളിൽ തന്റേതായ മറുപടി പറയാൻ യാതൊരു മടിയും കാണിക്കാത്ത നടനാണ് ഹരീഷ് പേരടി. എന്നാൽ ഇത് നടനെ വലിയ വിവാദങ്ങളിലേക്കാണ് നയിക്കാറുള്ളതെങ്കിലും അതിനെ ഒന്നും താനെ വലിയ കാര്യമായി എടുക്കാതെ തന്റെ അഭിപ്രായം വീണ്ടും പറയുകയും പ്രതികരിക്കുയും ചെയ്യുന്ന നടനാണ് ഹരീഷ്. പൊതുവെ സിനിമ താരങ്ങൾ സാമൂഹികമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ അത് വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പലപ്പോഴും വിവാദങ്ങളിൽപ്പെടുന്ന നടനാണ് ഹരീഷ്.