സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായ നടനാണ് ഹരീഷ് പേരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി കൂടെയാണ് നടൻ. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. താൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോൾ, ഈ വികസനം 130 കിലോമീറ്റർ സ്പീഡിൽ എത്തിയാൽ അത് നടപ്പാക്കിയവർക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു എന്നാണ് നടൻ പറയുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോൾ, ഈ വികസനം 130 കിലോമീറ്റർ സ്പീഡിൽ എത്തിയാൽ അത് നടപ്പാക്കിയവർക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ, Fb യിലെ എന്റെ പ്രിയ സുഹൃത്ത്, അടുത്തകാലത്ത് ഇടതുപക്ഷ സഹയാത്രികനായി മാറിയ പ്രേമ്കുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്. കേന്ദ്രസർക്കാർ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ആ പേർ ഏറ്റെടുക്കുകയാണ്.
പ്രേമകുമാരാ പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ്. M.V.ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു. പിണറായി സഖാവ് വന്ദേഭാരതിൽ യാത്രചെയ്തു. ഇൻഡിഗോ ഉപേക്ഷിച്ച E.P.ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി. എന്നാലും അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു. കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും. ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല. ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാൾ വലിയ വികസനമുള്ളു. ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം VIP കളുടെ A/C കംപാർട്ട്മെൻറ്റിന് പേരടി കംപാർട്ട്മെൻറ്റ് എന്ന പേര് വേണമെങ്കിൽ കൊടുക്കാമെന്ന് മാത്രം.
ഞാനും തണുത്ത് മരവിച്ച് അപ്രതികരണ പുളകിതനാവും” എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. കഴിഞ്ഞ ദിവസം നടൻ എംബി രാജേഷിനെക്കുറിച്ച പറഞ്ഞത് താങ്കൾ വെറും എം.ബി.രാജേഷ് അല്ല. എം.ബി.ഏ.രാജേഷാണ്. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ രാജേഷ് എന്നായിരുന്നു. നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത, കൊള്ളരുതാത്ത കച്ചവടക്കാരൻ എന്നായിരുന്നു എന്നാണ് ഹരീഷ് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്ന്. നാട്ടുക്കാർക്കല്ലെന്ന്. സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ് എന്നും പറഞ്ഞിരുന്നു.