സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനും സോഷ്യൽ മീഡിയയിൽ സജീവവുമായ നടനാണ് ഹരീഷ് പേരടി. സാമൂഹികമായ വിഷയങ്ങളിലെല്ലാം തന്നെ താരം പ്രതികരിച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ ദേവസ്വം മന്ത്രി ജാതീയത നേരിട്ടതിനെതിരെ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം…ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്..ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് നടൻ പറഞ്ഞിരിക്കുന്നത്. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിൽ തൃശൂരിലെ രണ്ട് സിപിഎം ബാങ്കുകളിൽ ഇഡി റെയ്‌ഡെന്ന വാർത്തയുടെ ഫോട്ടോയും കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന പോസ്റ്ററും പങ്കുവെച്ചിരുന്നു. പോസ്റ്ററിൽ പറയുന്നത് പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനോട് കാണിച്ച ജാതി അയിത്തം തെമ്മാടിത്തം… ഡിവൈഎഫ്ഐ എന്നാണ്.
അതേസമയം ഒരു പ്രമുഖ മാധ്യമം കുറച്ചു ദിവസങ്ങൾ മുൻപ് നടൻ വിനായകനുമായി അഭിമുഖം നടത്തിയിരുന്നു. അതിൽ ലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെക്കുറിച്ചും പറഞ്ഞിരുന്നു. രഞ്ജിത്തിന്റെ സിനിമ മുത്തുച്ചിപ്പി പോലെയെന്ന് വിനായകൻ പറഞ്ഞിരുന്നു. ഇതിനെതിരെ ഹരീഷ് പറഞ്ഞത്, “രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ല..അത് വെറും വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ്…
അങ്ങിനെയാണെങ്കിൽ ലീല എന്ന ഉണ്ണി ആറിന്റെ കഥ സംവിധാനം ചെയ്യ്ത രഞ്ജിത്തിനെ തുടച്ച് മാറ്റുന്നതിനുമുൻപ് ജയിലർ എന്ന സിനിമയിൽ ആസിഡിൽ മനുഷ്യനെ മുക്കി കൊല്ലുന്ന മനുഷ്യവിരുദ്ധ കഥാപാത്രം അവതരപ്പിച്ച വിനയാകനെ ആദ്യം തുടച്ച് മാറ്റേണ്ടിവരും..പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരിയും വരുന്നില്ല. സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ അഴകൊഴമ്പൻ നിലപ്പാടുകളെ എത്ര ന്യായികരിച്ചാലും അതിനെ കുപ്പ തൊട്ടിയിൽ തള്ളാനും മലയാളിക്കറിയാം. ചോദ്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള രഞ്ജിത്തിന്റെ സംസ്ഥാന അവാർഡുകളിലെ ഇടപ്പെടലുകളെ പറ്റി വിനായകന്റെ അഭിപ്രായമെന്താണ്?. ഉത്തരമില്ലെങ്കിൽ അത് മാത്രം പറഞ്ഞാൽ മതി. വെറുതെ കിടന്ന് ഉരുള്ളല്ലെ വിനായകാ. നടനത്തിന് ആശംസകൾ” എന്നായിരുന്നു പറഞ്ഞത്.