സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്നെ നടൻ സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് വിഷയത്തിലാണ് ഇപ്പോൾ പ്രതികരണവുമായി എത്തിയത്. കരുവന്നൂർ ബാങ്കിൽ നടന്നത് വലിയ പ്രശ്നമാണോ എന്നാണ് എംബി രാജേഷ് പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, “താങ്കൾ വെറും എം.ബി.രാജേഷ് അല്ല…
എം.ബി.ഏ.രാജേഷാണ്… മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ രാജേഷ്… നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത,കൊള്ളരുതാത്ത കച്ചവടക്കാരൻ… ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്ന്.. നാട്ടുക്കാർക്കല്ലെന്ന്..സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്” എന്നാണ് നടൻ പറഞ്ഞത്. അതോടൊപ്പം കഴിഞ്ഞ ദിവസം സവർണ ബില്ലിനെക്കുറിച്ചും പറഞ്ഞിരുന്നു. താരം പറഞ്ഞത് ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല എന്നായിരുന്നു പറഞ്ഞത്.
ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്, “ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല… എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്.. സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്.. ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ. ഭാരത് മാതാ… എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു…” എന്നാണ് ഹരീഷ് പറഞ്ഞിരിക്കുന്നത്.
അതോടൊപ്പം ജാതിയത നേരിട്ട ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ വിമർശിച്ചും നടൻ രംഗത്ത് എത്തിയിരുന്നു. താരം പറഞ്ഞത് ഏഴ് മാസം മുൻപ് നടന്ന കാര്യം ഇപ്പോഴാണോ തുറന്നു പറയാൻ സമയം കിട്ടിയത് എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, “ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം… ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്.. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് നടൻ പറഞ്ഞത്.