നിരവധി വിവാദങ്ങളിൽ അകപ്പെട്ട സിനിമാതാരമാണ് ശ്രീനാഥ് ഭാസി. സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിലും അഭിമുഖങ്ങളിൽ മര്യാദയില്ലാതെ പെരുമാറിയ വിഷയത്തിലും കത്തിനിന്ന താരമാണ് ശ്രീനാഥ് ഭാസി. അഭിനയിക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷനിൽ കൃത്യ സമയത്ത് വരാതെയും ലൊക്കേഷനിലെ മോശം പെരുമാറ്റത്തിനുമൊക്കെ നിരവധി സംവിധായകരും നിർമ്മാതാക്കളും ഭാസിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇപ്പോൾ മറ്റൊരു പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ വെച്ച് ശ്രീനാഥ് ഭാസിക്ക് മാധ്യമ പ്രവർത്തകനായ ഹെെദർ അലിയിൽനിന്നും ലഭിച്ച ചുട്ട മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തേരി മേരി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും , ഒപ്പം മാധ്യമപ്രവർത്തകരും. ശ്രീരാജ് എം രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് തേരി മേരി.
സിനിമയുമായി ബന്ധപെട്ട് വേദിയിൽ നിന്ന് സംസാരിക്കവെ ആയിരുന്നു നടൻ ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകൻ ഹൈദർ അലിക്കെതിരെ വളരെ മോശമായ രീതിയിൽ സംസാരിച്ചത്. തന്നെ വെച്ച് നിരവധി വർത്തകളുണ്ടാക്കി ലാഭമുണ്ടാക്കി എന്ന തരത്തിൽ വളരെ വൃത്തികെട്ട വാക്കുകളുപയോഗിച്ചുകൊണ്ട് ആയിരുന്നു താരം വേദിയിൽ നിന്ന് ഹെെദർ അലിക്കെതിരെ സംസാരിച്ചത്. എന്നാൽ അതിനൊത്ത ചുട്ട മറുപടിയായിരുന്നു ഭാസിക്ക് തിരിച്ചു കിട്ടിയത്.
അങ്ങനെ താരത്തെവെച്ച് ലാഭമുണ്ടാക്കേണ്ട അവസ്ഥ തനിക്കു വന്നിട്ടില്ലെന്നും, താരത്തിന് അക്കാര്യത്തിൽ തെറ്റുപറ്റിയെന്നും ഹെെദർ അലി പറഞ്ഞു. വേദിയിൽ വിളിച്ചു വരുത്തി അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീനാഥ് ഭാസി പെരുമാറിയത്. തന്റെ യാത്ര വേറെയാണെന്നും താരത്തിന്റെ യാത്ര വേറെയാണെന്നുമാണ് ശ്രീനാഥ് ഭാസിക്ക് ഹെെദർ അലിയിൽ നിന്നും കിട്ടിയ ചുട്ട മറുപടി.
തീർത്തും മോശമായ പെരുമാറ്റമായിരുന്നു ശ്രീനാഥ് ഭാസി വേദിയിൽ കാണിച്ചത്. ഇതിനു മുൻപും ഇങ്ങനെ മോശമായി ശ്രീനാഥ് ഭാസി പെരുമാറിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയിൽവെച്ചു വനിതാ മാധ്യമപ്രവർത്തകക്കെതിരെ മോശമായി സംസാരിച്ചതിനും അപമാനിച്ചതിനും താരത്തിനെതിരെ ഫിലിം നിർമ്മാതാക്കളുടെ സംഘടന നടപടിയെടുത്തിരുന്നു.
‘കൊറോണ ധവാൻ’ എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി അവസാനമായി പുറത്ത് വന്ന ചിത്രം . കൂടാതെ ശ്രീനാഥ് ഭാസി ,ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാൽ ആണ് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആണ് ആരഭിച്ചിരുന്നത് . ലിറ്റിൽ ക്രൂ പ്രൊഡക്ഷന്റെ ബാനറിൽ ഫൈസൽ രാജയാണ് പുതിയ ചിത്രം നിർമിക്കുന്നത്. നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.