ഹണി റോസ് ചിത്രം; ‘റേച്ചൽ’ ചിത്രീകരണം ആരംഭിച്ചു

0
222

ണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “റേച്ചൽ”. റേച്ചലിന്റെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ആരംഭിച്ചു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു, സലീം കുമാർ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നുണ്ട്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. ഹണി റോസ് ലീഡിങ് റോളിൽ എത്തുന്ന ആദ്യത്തെ സിനിമയാണ് റേച്ചൽ, അതുകൊണ്ട് തന്നെ സിനിമാ പ്രേക്ഷകർക്ക് റേച്ചൽ ഒരു പുതിയ അനുഭവം തന്നെയാകും. ശരീരമാണ് തന്റെ ആയുധമെന്ന് പ്രഖ്യാപിച്ച നടിയാണ് ഹണി റോസ്, അതിന്റെ ഭംഗിയിൽ പൊട്ടിയൊലിക്കുന്ന സദാചാര മനുഷ്യരുടെ ആൺ ബോധങ്ങൾ തന്നെയാണ് ഹണി റോസിനെ സിനിമയില്ലാത്ത സമയങ്ങളിൽ പോലും നമുക്ക് പരിചിതയാക്കുന്നത്.

 

റേച്ചൽ മികച്ച ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണെങ്കിൽ ഹണി റോസിന്റെ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാകാൻ ഈ സിനിമയ്ക്ക് കഴിയും. തന്റെ മേൽ ആക്ഷൻ ഹീറോ ബിജുവിലും മറ്റും ആരോപിക്കപ്പെട്ട മോശം തമാശകളെ റേച്ചൽ എന്ന സിനിമയിൽ കഴുകി കളയാൻ എബ്രിഡ് ഷൈനിന് കഴിഞ്ഞാൽ റേച്ചൽ ഒരു മികച്ച സിനിമാനുഭവമാകും എന്നാണ് പ്രേക്ഷക അഭിപ്രായം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ- ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ- പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ- പ്രിയദർശിനി പി എം, കഥ- രാഹുൽ മണപ്പാട്ട്, സംഗീതം, ബിജിഎം- അങ്കിത് മേനോൻ, എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ- സുജിത് രാഘവ്, ആർട്ട്- റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ്- രതീഷ് വിജയൻ, കോസ്റ്റൂംസ്- ജാക്കി, സ്റ്റിൽസ്-നിദാദ് കെ.എൻ, പരസ്യക്കല- ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ്- വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്, ആക്ഷൻ-പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ- ശ്രീശങ്കർ, സൗണ്ട് മിക്സ്- രാജാകൃഷ്ണൻ എം ആർ, ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സക്കീർ ഹുസൈൻ, പി ആർ ഒ- എ എസ് ദിനേശ്.

 

LEAVE A REPLY

Please enter your comment!
Please enter your name here