8 പാക്കില്‍ പതിവിലും മെലിഞ്ഞ് ഹൃതിക് റോഷൻ; വൈറലായി നടന്റെ ഫോട്ടോ

0
295

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ ഹൃതിക് റോഷന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് നടൻ തന്റെ ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്. 8 പാക്കില്‍ പതിവിലും മെലിഞ്ഞ്, എന്നാല്‍ കൂടുതല്‍ മസില്‍ സ്ട്രെങ്തോടെയാണ് ഫോട്ടോയിൽ നടനെ കാണാൻ കഴിയുന്നത്. നടൻ നിലവില്‍ പിന്തുടരുന്ന ഫിറ്റ്നസ് ശീലങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റെ ട്രെയ്നര്‍ ക്രിസ് ഗെതിന്‍ ഈ അടുത്തിടെ പങ്കെടുത്ത അഭിമുഖത്തില്‍ വെച്ച് തുറന്നു പറഞ്ഞിരുന്നു.

ട്രൈലെർ പറഞ്ഞത് പ്രകാരം ദിവസേന ആറ് നേരമാണ് ഹൃതിക് റോഷന്റെ ഭക്ഷണം. ഈ ഭക്ഷണത്തിലൂടെ നാലായിരം കലോറിയാണ് നടന്റെ ശരീരത്തിന് അകത്തു ചെല്ലുന്നത്. മസില്‍ ബില്‍ഡിംഗ് ആണ് താരത്തിന്റെ ലക്ഷ്യം എന്നതിനാല്‍ തന്നെയും ഭക്ഷണത്തിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന ഘടകം പ്രോട്ടീന്‍ ആണ്. അതോടൊപ്പം ചിക്കന്‍, മത്സ്യം, എഗ്ഗ് വൈറ്റ് എന്നിവയ്ക്കൊപ്പം പ്രോട്ടീന്‍ പൌഡറും ഹൃത്വിക് കഴിക്കുന്നുണ്ട്. എന്നാൽ കാര്‍ബോഹൈഡ്രേറ്റിന് വേണ്ടി മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചോറ്, ഓട്സ് എന്നിവയാണ് നടൻ തിരഞ്ഞെടുത്ത ഭക്ഷണങ്ങൾ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

 അതോടൊപ്പം പച്ചക്കറികളുടെ കൂടെ റൊട്ടിയും നട്ട്സും ഇതിനെല്ലാമൊപ്പം പ്രോട്ടീന്‍ ഷേക്കും ദിവസേന ഹൃതിക് റോഷൻ കഴിക്കുന്നുണ്ട്. പഠാന്‍ ചിത്രത്തിന്റെ സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫൈറ്ററിൽ ഹൃത്വിക് റോഷനും ദീപിക പദുകോണും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഈ സിനിമയ്ക്ക് വേണ്ടി തന്നെയാണ് നടൻ ഇപ്പോൾ ഇത്തരത്തിലൊരു മേക്കോവർ നടത്തിയിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള ചില ഫോട്ടോകളും വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ‘പഠാന്‍’. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2023 ജനുവരി 25 നായിരുന്നു പഠാന്‍ റിലീസ് ചെയ്തത്. 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിരുന്നു പഠാന്‍. എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ പഠാന്‍, ഉയര്‍ന്ന വരുമാനം നേടിയ അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രവും കൂടിയായിരുന്നു.ആഗോള തലത്തില്‍ 1050 കോടി രൂപയാണ് ചിത്രം നേടിയത്. 270 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here