ഫോട്ടോഷൂട്ടുകളുടെ പേരിൽ നിരവധി തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട താരമാണ് ജാനകി സുധീർ. അതിനെതിരെ നിരവധി തവണ താരം സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ആത്മവിശ്വാസം ഉള്ള തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ മാത്രമേ താൻ ചെയ്യാറുള്ളു എന്നും, പൂർണ്ണ നഗ്നയായെന്നും ഫോട്ടോഷൂട്ടുകൾ എടുക്കാൻ തനിക്കd ആത്മവിശ്വാസമില്ലെന്നും പറയുകയാണ് താരമിപ്പോൾ. മൂവി വേൾഡ് മീഡിയയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജാനകി സുധീറിന്റെ വാക്കുകൾ..
”എന്റെ ആത്മവിശ്വാസത്തിന്റെ തോത് അനുസരിച്ചാണ് അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഞാൻ ചെയ്യുന്നത്. പൂർണ്ണ നഗ്നയായുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാൻ എനിക്ക് കഴിയില്ല. അങ്ങനെയുള്ള ഷൂട്ടുകളുടെ ഒരുപാടു ഓഫറുകൾ വരുന്നുണ്ട്, പക്ഷെ, അർദ്ധ നഗ്നയായുള്ള തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാനാണ് എനിക്ക് ആത്മവിശ്വാസം ഉള്ളത്, അതുകൊണ്ട് അത്തരത്തിലുള്ളവർ ഞാൻ ചെയ്യുന്നുണ്ട്. അതിനിപ്പോൾ മറ്റുള്ളവർക്ക് എന്താണ്. ഇത് എല്ലാവർക്കും ഉള്ള സാധനങ്ങൾ ഒക്കെത്തന്നെയാണ്. വിദേശികളൊക്കെ ചെയ്യുന്നില്ലേ.
പുറത്തൊക്കെ ബീച്ചുകളിൽ ബിക്കിനി ഇട്ടു നടക്കുന്ന ആളുകളെ നമ്മൾ കാണുന്നില്ലേ. സത്യം പറഞ്ഞുകഴിഞ്ഞാൽ അവരൊന്നും അങ്ങോട്ടും ഇങ്ങോട്ടും നോക്കാറുപോലുമില്ല. അത്തരം ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ നമ്മൾ മലയാളികൾക്ക് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ. അല്ലാതെ അങ്ങനെ ജീവിച്ചു വരുന്ന ആളുകൾക്കൊന്നും ഒരു പ്രശ്നവും ഇല്ല. പുറത്തൊക്കെ ഓപ്പൺ ആയി ബിക്കിനി ഇട്ടു നടക്കാം, പിന്നെ എന്തിനാണ് അവർ ഇങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല.
എന്റെ ഇഷ്ടമാണ് ഞാൻ എന്ത് വസ്ത്രം ധരിക്കണം, ഏതുതരം ഫോട്ടോ ഇടണം എന്നൊക്കെ ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ അത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ല എങ്കിൽ ഇൻസ്റ്റാഗ്രാം ആ ചിത്രങ്ങൾ എടുത്തുകളയുമല്ലോ,അവരങ്ങനെ ചെയ്യുന്നില്ലല്ലോ. പിന്നെ പറയാനുള്ളവർ അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. ഞാൻ നെഗറ്റീവ് കമന്റുകൾ അധികം വായിക്കാറെ ഇല്ല. കമന്റുകളേ വായിക്കാറില്ല.. എന്റെ കുറച്ചു കൂട്ടുകാർക്കുമാത്രം ഞാൻ മറുപടി കൊടുക്കാറുണ്ട്. ചില ആളുകൾ പറയാറുണ്ട് ഞാൻ ഒരു ലൈക്കുപോലും ചെയ്യാറില്ല കമന്റുകൾക്കെന്ന്. കാരണം ഞാൻ കമന്റുകൾ വായിക്കുന്നതും സ്റ്റോറികൾ നോക്കുന്നതും വളരെ കുറവാണ്. ഇൻസ്റ്റാഗ്രാമിൽ ന്യൂസ് ഫീഡിലെ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. എപ്പോളും ഫോണിൽ കുത്തിയിരുന്ന് എത്ര ഫോളോവേഴ്സ് ആയി, ആരോക്കെ കമന്റിട്ടു എന്നൊന്നും ഞാൻ നോക്കാറില്ല, ഫോട്ടോ ഇടുന്നു പോകുന്നു അത്രതന്നെ.”
വിദ്യാഭ്യാസം ഉണ്ടെങ്കിലും അതില്ലാത്ത ആളുകളെപോലെ നിൽക്കുന്ന നിരവധി ആളുകളുണ്ട് കേരളത്തിൽ. ഓരോരുത്തരുടെയും ഇഷ്ടങ്ങളെ മാനിക്കണം. ഞാൻ ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. അതിൽ കൈകടത്താൻ മറ്റൊരാൾക്ക് അവകാശമില്ല. ഇത്തരം കാഴ്ചപ്പാടുകൾ മാറുമ്പോൾ ഇതെല്ലം മാറുമെന്നും , പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇത്തരം നിരൂപണങ്ങൾ നേരിടുന്നുണ്ടെന്നും ജാനകി സുധീർ പറഞ്ഞു. ചില ആളുകൾക്ക് അത്തരം കാര്യങ്ങൾ തുറന്നു കാണിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കും ഇത്തരം കമന്റുകളുമായി വരുന്നതെന്നും ജാനകി സുധീർ പറയുകയുണ്ടായി.