‘പുതിയ അഭിനേതാക്കളിൽ നിന്നും പുതിയ കാര്യങ്ങൾ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ് ഞാൻ’ : സത്യരാജ്

0
256

പുതിയ അഭിനേതാക്കളിൽ നിന്നും പുതിയ കാര്യങ്ങൾ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ് എന്ന് പറയുകയാണ് പ്രശസ്ത നടൻ സത്യരാജ്. ‘ഒറ്റ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ യുവ നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവർക്കൊപ്പമാണ്‌ സത്യരാജ് അഭിനയിച്ചത്.

സത്യരാജിന്റെ വാക്കുകൾ…

”പുതിയ അഭിനേതാക്കളിൽ നിന്നും പുതിയ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. മുതിർന്ന ഒരു കലാകാരന്റെ പക്കൽ നിന്നും നമുക്ക് പലതും പഠിക്കാം. എംജിആർ സാർ , ശിവാജി സാർ, കൂടാതെ സത്യൻ മാസ്റ്റർ, പ്രേം നസീർ തുടങ്ങിയവരിൽ നിന്നും പഠിക്കാം, അതുപോലെ ആസിഫലിയിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാം.

കാരണം അവർ ഇപ്പോൾ കറണ്ട് ട്രെന്റിൽ നിൽക്കുന്ന ആളുകളാണ്. നാല്പത്തിയഞ്ചു വർഷമായി സിനിമയിൽ ഉള്ളതുകൊണ്ട് നമ്മുക്ക് അമിത വിശ്വാസമാണ്. ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ ഒരു ഭയവുമില്ലാത്ത ആളുകളാണ് നമ്മൾ. അപ്പോൾ ചിലപ്പോൾ ഓവർ ആക്ട് ചെയ്യാൻ സാധ്യതയുണ്ട്. എന്നാലും ആസിഫ് അലിയെയും അർജുൻ അശോകനെയും ഒക്കെ കാണുമ്പോൾ നമുക്ക് മനസിലാകും, ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന അഭിനയത്തിലെ ട്രെൻഡ് എന്ന്, ഇത് നമ്മളും പിന്തുടരണമെന്നും തോന്നും. ”

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ഒറ്റ’. ആസിഫ് അലിയും അർജുൻ അശോകനുമാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. ഒപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി, സത്യരാജ്, രോഹിണി, രഞ്ജിപണിക്കർ, ഇന്ദ്രജിത് എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിൽ സത്യരാജിന്റെ മകനായാണ് ആസിഫ് അലി എത്തുന്നത്. അച്ഛനും മകനും ഇടയിൽ നിലനിൽക്കുന്ന ചില പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. തലമുറകൾ തമ്മിലുള്ള അന്തരം ആണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.

ഹരി എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിൽ എത്തുന്നതെങ്കിൽ ബെൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. സിനിമയിൽ മറ്റു ഭാഷകളിൽ നിന്നുള്ള നടീ നടൻമാർ എത്തുന്നപോലെ തന്നെ അണിയറയിലും വളരെ പ്രശസ്തമായ ആളുകളാണ് എത്തുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് എം ജയചന്ദ്രനാണ്. കൂടാതെ ചിത്രത്തിന്റെ ബാക്ഗ്രൗണ്ട് സംഗീതം ഒരുക്കുന്നത് ഒരു വിദേശിയാണ്. ശബ്ദ മിശ്രണം ചെയ്യുന്നത് റസൂൽ പൂക്കുട്ടി തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here