ജോൺ സീനയ്ക്കൊപ്പമുള്ള നടൻ കാർത്തിയുടെ ചിത്രം വെെറലാവുന്നു

0
190

ടൻ കാർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഹോളിവുഡ് താരവും ഡബ്യൂഡബ്യൂഇ സൂപ്പർതാരവുമായ ജോൺ സീനയുമായി കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ കാർത്തി ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്പെക്ടാക്കിളിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത് എന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്ന് ലഭിക്കുന്ന സൂചനകൾ .

 

View this post on Instagram

 

A post shared by Karthi Sivakumar (@karthi_offl)

ജോൺ സീനയെ കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ജോൺ സീനയ്‌ക്കൊപ്പമുള്ള ചിത്രത്തിന് ഒപ്പം താരം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തന്നോട് കാണിച്ച ഈ ഊഷ്മളതയ്ക്ക് നന്ദിയുണ്ടെന്നും, വളരെ കുറച്ചു സമയംകൊണ്ടുതന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് അതിശയകരമാണെന്നും താരം പറഞ്ഞു.

‘താങ്കളെ കണ്ടതിൽ ഞാൻ ഏറെ സന്തോഷവാനായിരിക്കുന്നു. എന്നോട് കാണിച്ച സ്നേഹത്തിനു വളരെ നന്നിയുണ്ട് , ആരുമായും പെട്ടന്നുതന്നെ അടുപ്പമുണ്ടാക്കുന്ന നിങ്ങളെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നി , താങ്കളെക്കുറിച്ചു പൊതുവെ പറയുന്ന സത്യസന്ധത, ബഹുമാനം ഇതെല്ലം എനിക്ക് നിങ്ങളിൽ നിന്നും അനുഭവപ്പെട്ടു,’ എന്നാണ് കാർത്തിയുടെ പോസ്റ്റിലെ കുറിപ്പ്.

ഡബ്യൂഡബ്യൂഇ ചരിത്രത്തിൽ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ഒരാളാണ് ജോ സീന. എൻറർടെയ്മെൻറ് കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളായാണ് സീന അറിയപ്പെടുന്നത്. 16 തവണ ലോക ചാമ്പ്യനായ സീന, 13 തവണ ഡബ്യൂഡബ്യൂഇ ചാമ്പ്യനും മൂന്നു തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും ആയിട്ടുണ്ട്. കൂടാതെ അഞ്ച് തവണ ഡബ്യൂഡബ്യൂഇ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചാമ്പ്യൻ , രണ്ട് തവണ ഡബ്യൂഡബ്യൂഇ ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ വേൾഡ് ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ റോയൽ റംബിൾ ജേതാവ്, ഒരു തവണ മണി ഇൻ ബാങ്ക് ജേതാവ് എന്നീ സ്ഥാനങ്ങളും ജോണ് സീന നേടിയെടുത്തിട്ടുണ്ട്. ഡബ്യൂഡബ്യൂഇ പ്രധാന പരിപാടിയായ റെസിൽമാനിയ ഉൾപ്പെടെ നിരവധി പ്രധാന ഡബ്ല്യുഡബ്ല്യുഇ പേ-പെർ വ്യൂ ഇവന്റുകളിലും ജോൺ സീന വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

 

ഹോളിവുഡിലെ പ്രധാന നടൻ കൂടിയാണ് ജോൺ സീന. 2006 ൽ ഇറങ്ങിയ ദി മറൈൻ എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച ജോൺ സീന, ഫാസ്റ്റ് ആൻറ് ഫ്യൂരിയസിലെ ജേക്കബ് ടോറെറ്റോ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു . കൂടാതെ ദി സൂയിസൈഡ് സ്ക്വാഡിൽ പീസ് മേക്കറെയും അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയിലും ഡിസി കഥാപാത്രമായും ശ്രദ്ധേയ വേഷത്തിൽ ജോൺ സീന എത്തി പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്. മേക്ക്-എ-വിഷ് ഫൗണ്ടേഷൻ എന്ന പേരിലുള്ള ചാരിറ്റി സംഘടനയിലൂടെ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട് .

കാർത്തിയുടെതായി അവസാനമായി പ്രദർശനത്തിനെത്തിയത് പൊന്നിയിൻ സെൽവൻ 2 എന്ന മണിരത്നം ചിത്രമാണ്. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ എന്ന ചിത്രമാണ് കാർത്തിയുടേതായി ഇനി റിലീസ്രിനൊരുങ്ങുന്ന പുതിയ ചിത്രം. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2 അടക്കം അണിയറയിൽ കാർത്തിക്കായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here