ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഇമ്പം. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലാലു അലക്സ്, മീര വാസു ദേവൻ, ഇർഷാദ് എന്നിവരാണ്. ഇമ്പം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലാലു അലക്സ് പറയുന്നത് താൻ തനിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്നാണ്.
ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“സിനിമയുടെ പ്രമോഷന് വരണമെങ്കിൽ എനിക്ക് സിനിമ കിട്ടണം. ഈ സിനിമയിൽ നല്ല കഥാപാത്രമാണ്. അതുകൊണ്ടാണ് ഇപ്പോൾ പ്രമോഷന് വന്നിരിക്കുന്നത്. പക്ഷെ എനിക്ക് സിനിമ കിട്ടാത്തത് കൊണ്ടല്ല. ഞാൻ തനിച്ചു പോകുന്ന ഒരാളാണ്. നിങ്ങൾ അതിനെക്കുറിച്ച് പഠിച്ചാലോ അന്വേഷിച്ചാലോ മനസിലാകും. എന്റെ തനിച്ചുള്ള ആ യാത്ര വളരെ കൂളാണ്. വളരെ വിനയമാണ്. പക്ഷെ ഞാൻ ബോൾഡുമാണ്. ഞാൻ വലിയ വിനയൻ അല്ല. ഞാൻ വിനയാണെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല. എനിക്ക് ഒന്നും കഴിയില്ലെന്നും ഞാൻ ആരുമല്ലെന്നും ഇതൊക്കെ ഒരു സ്വർഗീയമായ സമ്മാനമാണെന്നും എനിക്ക് ബോധ്യമുണ്ട്.
ഞാൻ വിനയനാണെങ്കിലും ബോൾഡ് ആണെന്ന് പറയാനുള്ള കാരണം അത് എന്റെ ശരീര ഭാഷ അങ്ങനെ ആയത് കൊണ്ടാണ്. ഞാൻ അത് എന്റെ മനസ്സിൽ സെറ്റ് ചെയ്ത് വെച്ച കാര്യമാണ്. കാരണം ഞാൻ വന്ന വഴി അതായിരുന്നു. അതുകൊണ്ട് എല്ലാത്തിലും ഞാൻ ഇല്ല. എല്ലാത്തിലും ഞാൻ ഉണ്ടാകാനും പറ്റില്ല. എന്റെ കംഫർട്ട് സോണിൽ മാത്രമേ എനിക്ക് ഞാൻ ഉണ്ടാകാൻ കഴിയുകയുള്ളു. സിനിമ തുടങ്ങുന്ന ആദ്യ കാലഘട്ടത്തിൽ തന്നെ ഞാൻ ഉണ്ട്. അതിനൊക്കെ ശേഷമാണ് ഇവരൊക്കെ വന്നതെന്ന് എനിക്ക് അറിയാം. കാരണം കുറഞ്ഞത് ഒരു വർഷം മുൻപ് ശ്രീജിത്തും ഞാനും പ്രൊഡ്യൂസർ മാത്യു മാമ്പ്രയും സംസാരിച്ചിരുന്നു. മാത്യു എന്റെ പഴയ സുഹൃത്താണ്
അഭിനയമാണ് ആദ്യം മാത്യു ചെയ്തു തുടങ്ങിയത്. അതൊക്കെ എനിക്ക് അയക്കാറുണ്ടായിരുന്നു. ബാംഗ്ലൂരിൽ എനിക്ക് മൂന്നാല് സുഹൃത്തുക്കളുണ്ട്. അതിലൊരാളാണ് മാത്യു. ഞങ്ങൾ അവിടെ ഒന്നിച്ച് കൂടാറുണ്ട്. അന്ന് ഞങ്ങൾ സുഹൃത്തായിരിക്കുമ്പോൾ അദ്ദേഹത്തിന് സിനിമയിലേക്ക് വരണമെന്നുള്ള ആഗ്രഹമൊന്നും പറഞ്ഞിരുന്നില്ല. അത് കഴിഞ്ഞാണ് മാത്യു ഈ സിനിമയിലേക്ക് വന്നത്. ഒരു കാര്യം ഉറപ്പാണ് ഈ സിനിമ അദ്ദേഹം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് നല്ലതുപോലെ പൂർത്തിയാക്കി തീർക്കും. സിനിമ പഠിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇതിലേക്ക് വന്നത്” എന്നാണ് ലാലു പറഞ്ഞത്.