ഐ അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജയം രവിയും നയൻതാരയും നായികാ നായകന്മാരായെത്തുന്ന ചിത്രമാണ് ‘ഇരൈവന്‍’. ഓഗസ്റ്റ് 25ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. മലയാളം, തമിഴ്,തെലുങ്ക്, കന്നഡ് എന്നീ നാലു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴിതാ ഇരൈവനിലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. ഗാനം ആലപിച്ചിരിക്കുന്നത് സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചേർന്നാണ്. പ്രേക്ഷകരിൽ വേറിട്ടൊരു അനുഭൂതി നൽകുന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുന്നത്. സുധൻ സുന്ദരമും ജയറാം ജിയും ചേർന്നാണ് സിനിമ നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിച്ചെത്തുന്ന സിനിമയിൽ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതേസമയം നയൻതാര നായികയായി എത്തിയ ജവാൻ ചിത്രം മികച്ച പ്രതികരണത്തോടെയാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.
‘പൊന്നിയിന്‍ സെല്‍വന്‍’ വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് ‘ഇരൈവന്‍’. ‘പൊന്നിയിന്‍ സെല്‍വന്‍’ ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം ‘സൈറണ്‍’ ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് ‘സൈറണ്‍’ ഒരുക്കുന്നത്. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്.
ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‌രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര് യുവരാജ് ഗണേശന്‍, പ്രൊഡക്ഷന്‍ മാനേജര്‍ അസ്‌കര്‍ അലി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍. എന്തായാലും ‘ഇരൈവന്‍’ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.