ഇരൈവൻ ട്രെയ്‌ലർ റിലീസ് ചെയ്തു

0
377

ജയം രവിയും നയൻതാരയും നരേനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഇരൈവന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രം സെപ്തംബർ 28നാകും തീയേറ്ററുകളിൽ എത്തുക. എൻഡ്രേണ്ട്റും പുന്നഗൈ (2013), മനിതൻ എന്നിവ സംവിധാനം ചെയ്ത ഐ. അഹമ്മദിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഇത്.

ജയം രവി അവതരിപ്പിക്കുന്ന അർജുൻ എന്ന പോലീസുകാരനും ബ്രഹ്മ എന്ന സീരിയൽ കില്ലർ ആയ രാഹുൽ ബോസും തമ്മിലുള്ള മത്സരങ്ങളുടെയും കേസ് അന്വേഷണത്തിന്റെയും കഥയാകും ചിത്രം പറയുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ പറയുന്നത്. പ്രശസ്ത സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ് എന്നീ നാലു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

2015ൽ പുറത്തിറങ്ങിയ തനി ഒരുവന് ശേഷം ജയം രവിയും നയൻതാരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുധൻ സുന്ദരവും ജയറാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ഹരി. കെ. വേദാന്ത്, എഡിറ്റർ : ജെ വി മണികണ്ഠ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ: ജാക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുണാചലം, ആക്ഷൻ : ഡോൺ അശോക്, സംഭാഷണങ്ങൾ: സച്ചിൻ, കാർത്തികേയൻ സേതുരാജ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ (നയൻതാര)
പ്രിയ കരൺ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, ഓഡിയോ ഓൺ: ജംഗ്ലീ മ്യൂസിക് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

 

അതേസമയം, കഴിഞ്ഞ ദിവസം ഹിറ്റ് ക്രൈം ത്രില്ലർ ചിത്രം ‘തനി ഒരുവന്റെ’ എട്ടാം വാർഷികമായിരുന്നു. തുടർന്ന് ചലച്ചിത്ര നിർമ്മാതാവ് മോഹൻ രാജ തന്റെ നടനും സഹോദരനുമായ ജയം രവിയും, നടി നയൻതാരയുമായി വീണ്ടും ഒന്നിക്കുന്ന ഈ പ്രോജക്റ്റിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നയൻ‌താര. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകനാകുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ തന്നെ വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നരേന്റേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. നീണ്ട ഇടവേളക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here