ആ അഭിമുഖത്തിൽ അങ്ങനെ ചെയ്തത് തെറ്റ്; നിലപാട് വ്യക്തമാക്കി ഹൈദർ അലി

0
285

ടുത്തിടെ പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ഹൈദർ അലിയെ മോശമായ രീതിയിൽ പരാമർശിച്ച സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അത്തരത്തിലൊരു പരാമർശം ഹെെദർ അലിക്കെതിരെ ഉപയോഗിച്ചതിന് മാനനഷ്ടക്കേസ് നൽകണമെന്നായിരുന്നു ധ്യാനി​ന്റെ പക്ഷം. ഹൈദർ അലിക്കെതിരെയുള്ള ആ പരാമർശം അഭിമുഖത്തിൽ ആവർത്തിച്ച ആ പ്രസ്തുത ഓൺലെെൻ മാധ്യമ പ്രവർത്തകൻ പത്രസമ്മേളനത്തിൽ വെച്ചുതന്നെ ക്ഷമാപണം നടത്തുകയും ചെയ്തു.

യുട്യൂബിലെ സിനിമ നിരൂപകനായ അശ്വന്ത് കോക്കിനെയും ധ്യാൻ ശ്രീനിവാസനെയും ഒരുമിച്ച് ഒരു അഭിമുഖത്തിൽ കൊണ്ടുവന്നിരുന്നു. ഇരുവരെയും കുറിച്ചു തയ്യാറാക്കിയ ചെറിയ വിവരണം അവർ രണ്ടുപേർകൊണ്ടും വായിപ്പിച്ചിരുന്നു. അതിൽ കൊക്കിനെക്കുറിച്ചുള്ള വിവരണം ധ്യാൻ ആയിരുന്നു വായിച്ചത് . എന്നാൽ അതിൽ മാധ്യമ പ്രവർത്തകനായ ഹൈദർ അലിയുടെ പേര് മോശമായ രീതിയിൽ പരാമർശിച്ചിരുന്നു . അതിനെതിരെ പത്രസമ്മേളനത്തിൽ ഹൈദർ അലി പ്രതികരിച്ചു. അത്തരത്തിലൊരു കുറിപ്പ് നിങ്ങൾ വായിച്ചത് തെറ്റാണെന്നായിരുന്നു ധ്യാനിനോട് ഹൈദർ അലി പറഞ്ഞത്.

എന്നാൽ താങ്കളെന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ലെന്നു ധ്യാൻ ശ്രീനിവാസൻ ചോദിച്ചു. താങ്കളുടെ പേരിന് അത്തരത്തിലൊരു പരാമർശം കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിൽ നിങ്ങൾ മാനനഷ്ടത്തിന് കേസ് കൊടുക്കണം, അതിനു ശേഷം സംസാരിച്ചാൽ മതിയെന്നായിരുന്നു ധ്യാനിന്റെ പക്ഷം. അങ്ങനൊരു മാനനഷ്ട കേസ് കൊടുക്കേണ്ടത് ആ വിവരണം എഴുതിയ മാധ്യമപ്രവർത്തകനെതിരെ ആണെന്നും ധ്യാൻ പറയുകയുണ്ടായി. ഒരു സുഹൃത്തെന്ന നിലയിൽ താങ്കളെ പലരും അങ്ങനെ വിളിക്കുന്നതിൽ എനിക്ക് വിഷമമുണ്ടെന്നും, എന്നാൽ എന്ത് ചെയ്യാനാകും എന്നാണ് ധ്യാൻ ചോദിച്ചത്.

വിഷയത്തിൽ നടൻ അജു വർഗീസും പ്രതികരിച്ചു. ”നമ്മൾ പ്രവർത്തിക്കുന്ന മേഖല അങ്ങനെയാണ്. നമ്മൾ ഒരു പോസ്റ്റർ ഒട്ടിക്കുകയാണെങ്കിൽ അത് ആസ്വദിക്കുന്നവരുണ്ടാകും , അത് ചിലപ്പോൾ പട്ടി വന്നു നോക്കിയിട്ടുപോകും, പശു വന്നു കീറും, എന്നാൽ ഒട്ടിച്ചുകഴിഞ്ഞാൽ അതിനുപുറത്ത് നമുക്ക് ഉത്തരവാദിത്തമില്ല. നമ്മൾ രണ്ടുപേരും ജോലിചയ്യുന്ന മേഖല പ്രേക്ഷകരുടെ കയ്യിലാണുള്ളത് , അവിടെ നമ്മളെ അങ്ങനെ പറഞ്ഞെന്നു പറഞ്ഞിട്ട് കാര്യമില്ല അല്ലെങ്കിൽ നമ്മളീ ജോലിക്കു വരരുത്.”

അഭിമുഖത്തിൽ അത്തരമൊരു കുറിപ്പ് തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ പത്രസമ്മേളനത്തിൽ എത്തിയിരുന്നു. സിനിമ മേഖലയിലെ പ്രധാന വാർത്തകളെല്ലാംതന്നെ ജനങ്ങളിലേക്ക് തൽക്ഷണം എത്തിക്കുന്ന പ്രശസ്ത മാധ്യമ പ്രവർത്തകനാണ് ഹൈദർ അലി. അദ്ദേഹത്തിനെതിരെയുള്ള അത്തരമൊരു പരാമർശം ആവർത്തിച്ചതിനും, എന്തുകൊണ്ട് അത്തരമൊരു പരാമർശം നൽകിയെന്ന് അശ്വന്ത് കോക്കിനോട് ചോദിക്കാത്തതിനും, ആ പ്രസ്തുത ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഹൈദർ അലിയോട് എല്ലാവരുടെ മുൻപിൽ വെച്ചും പരസ്യമായ ക്ഷമാപണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here