സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദളപതി വിജയിയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ നാ റെഡി എന്ന ഗാനം വലിയ രീതിയിൽ ആരാധകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ സെൻസറിങ്ങിന്റെ ഭാഗമായി ഗാനത്തിലെ വാക്കുകളും, വരികളും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വിജയ് ആരാധകർ.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ( സിബിഎഫ്സി) മദ്യപാനവും, പുകവലിയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വരികൾ ഗാനത്തിൽ നിന്നും ഒഴിവാക്കണം എന്നാണ് അവരുടെ നിർദ്ദേശം. ഇതിനെ തുടർന്ന് ജയിലർ എന്ന ചിത്രത്തിൽ രജനികാന്തും, മോഹൻലാലും, ശിവരാജ് കുമാറും സിഗരറ്റും വലിക്കുന്ന രംഗങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ചേർത്ത് വെച്ചുകൊണ്ടാണ് ആരാധകരുടെ പ്രതിഷേധം. വിജയ് സിഗരറ്റ് വലിക്കുന്ന രംഗങ്ങൾ കുറയ്ക്കണമെന്നും, അല്ലെങ്കിൽ ക്ലോസപ്പ് രംഗങ്ങൾ ഒഴിവാക്കണം എന്നും നിർദ്ദേശം വന്നതിനെ തുടർന്നാണ് ഇത്തരം ഒരു പ്രശ്നവുമായി ദളപതി ആരാധകർ രംഗത്ത് വന്നത്.
View this post on Instagram
അതേസമയം, ചിത്രത്തിൽ ദളപതിയുടെ നായികയായി എത്തുന്നത് തൃഷയാണ്. നീണ്ട 14 വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ലിയോക്കുണ്ട്. വിജയ് ചിത്രങ്ങൾ ഇപ്പോഴും ചടുലമായ നൃത്തരംഗങ്ങൾ കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും മികച്ചു നിൽക്കുന്നവയായിരിക്കും. എന്നാൽ ‘ലിയോ’ അത്തരത്തിൽ ഒരു ചിത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ പറയുന്നത്. തീം സോങ്ങും, പശ്ചാത്തല സംഗീതവുമില്ലാത്ത ചിത്രത്തിൽ, രണ്ട് പാട്ടുകൾ മാത്രമാണ് ഉള്ളത്. വിജയിയുടെ മാസ്സ് ആക്ഷനാണ് ലോകേഷ് പ്രാധാന്യം നൽകുന്നത് എന്നാണ് പുറത്തത് വരുന്ന സൂചനകൾ.
Censor board thought these were lollipops 😴😴 pic.twitter.com/prbOtc6h43
— GK (@_Vijayism) September 9, 2023
ബാബു ആന്റണിയും നേരത്തെ ഇത്തരം ഒരു പരാമർശം നടത്തിയിരുന്നു. ഇതുവരെ ഇറങ്ങിയ വിജയ് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ലിയോ എത്തുക. മാസ്സ് രംഗങ്ങൾ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ലോകേഷ് ചെയ്യുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമയുടെ ഷൂട്ടിങ്. സിനിമയ്‍ക്കായി എല്ലാ ആവിശ്യങ്ങൾക്കൊപ്പം കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ്. അതോടൊപ്പം എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് ‘ലിയോ’യുടെ സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.