ജയിലർ വിജയത്തിൽ നരസിംഹത്തേയും മാത്യുവിനേയും പ്രശംസിച്ച് രജനികാന്ത്

0
223

നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്തും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങിയപ്പോൾ മുതൽ വളരെ ആവേശത്തിലായിരുന്നു ആരാധകർ. ജയിലറിന്റെ ഓരോ അപ്‌ഡേഷനുകൾക്കും വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കാമിയോ റോളിൽ വളരെ ചുരുങ്ങിയ സമയം മാത്രമായിരുന്നു മോഹൻലാലും ശിവരാജ് കുമാറും ഉണ്ടായിരുന്നുള്ളു. എന്നാൽ വമ്പൻ വരവേൽപ്പായിരുന്നു ഇരുവർക്കും ലഭിച്ചത്. ചിത്രത്തിൽ മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

അതേസമയം നരസിംഹം എന്ന കഥാപാത്രമായാണ് ശിവരാജ് കുമാർ ജയിലറയിൽ എത്തിയത്. ഇപ്പോഴിതാ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും കുറിച്ച് രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അവങ്ക വന്ത് റൊമ്പ അഴക നടിച്ചിരിക്കേന്‍ എന്നും അതോടൊപ്പം ഒരു അതിഥി താരത്തെ എങ്ങനെ ഉപയോ​ഗിക്കണമോ, അവരുടെ റോളുകൾ എങ്ങനെ അവതരിപ്പിക്കണമോ അതെല്ലാം അത്രത്തോളം മികച്ച രീതിയിൽ ആണ് നെൽസൺ അവതരിപ്പിച്ചത്. എന്നാൽ വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ വവന്നതെങ്കിലും വളരെ മനോഹരമായാണ് അവര്‍ അഭിനയിച്ചത്.

അതുകൊണ്ട് തന്നെയും തനിക്കൊപ്പം നിന്നതിന് ഈ അവസരത്തിൽ അവരോട് നന്ദി അറിയിക്കുന്നു എന്നാണ് പറഞ്ഞത്. ജയിലറിന്റെ സക്സസ് മീറ്റിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് ഈ കാര്യവും പറഞ്ഞത്. അതോടൊപ്പം ചിത്രത്തിൽ വില്ലനായെത്തിയ വിനായകനെ കുറിച്ച് രജനികാന്ത് പറഞ്ഞത് “ഷോലെ ചിത്രത്തിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ മുൻപ് നിങ്ങളോട് പറഞ്ഞിരുന്നു. നിങ്ങളുടെ പ്രിയപ്പെട്ട നടനും എന്റെ സുഹൃത്തുമായ വിനായകൻ ഇന്ന് ഇവിടെ വന്നിട്ടില്ല. അതുപോലെ രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും സ്നേഹവും ലഭിച്ചിരുന്നത്.

അതുപോലെയാണ് ഇപ്പോൾ ജയിലർ സിനിമയിലെ കഥാപാത്രമായ വർമനും. വർമൻ എന്ന കഥാപാത്രം ഇല്ലെങ്കിൽ ജയിലർ ഉണ്ടാവില്ലായിരുന്നു. കാരണം അത്രമാത്രം വളരെയധികം മനോഹരമായാണ് വിനായകൻ ജയിലറയിൽ അഭിനയിച്ചിരിക്കുന്നത്” എന്നാണ് രജനികാന്ത് പറഞ്ഞത്. ആഗോളവിപണിയിൽ ജയിലർ നാന്നൂറ് കോടി കടന്നത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കേരളത്തില്‍ മാത്രമായി ചിത്രം എട്ട് കോടിയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here