‘ജവാൻ’ സിനിമ മോശം; റിലീസിന് മുൻപ് റിവ്യൂ

0
260

സിനിമപ്രേമികൾ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ. സിനിമ വളരെ മോശമാണെന്ന് രീതിയിലാണ് കഴിഞ്ഞ ദിവസം പ്രചാരണം നടക്കുന്നത്. സെന്സറിന്റെ ഭാഗമായി സിനിമ കണ്ടു എന്നും വളരെ മോശമാണ് സിനിമയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം. ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ് നായികയായി എത്തുന്നത് എന്നത്കൊണ്ട് തമിഴ് സിനിമ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ചിത്രം കാണുന്നത്.

ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകരും ഷാരൂഖ് ആരാധകരും. സെൻസർ ബോർഡ് എന്താ പൊതു ഉദ്യാനമാണോ പോകുന്നവർക്കും വരുന്നവർക്കും കയറി സിനിമ കാണാൻ, ഇതുവരെയും ജവാന്റെതായി ഒരു തരത്തിലുമുള്ള പൊതു റിലീസുകൾ നടന്നിട്ടില്ല അതുകൊണ്ട് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല തുടങ്ങിയ പ്രതികരണങ്ങളാണ് ഇത്തരം പ്രചരണങ്ങൾക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്.

ഷാരൂഖ് ഖാൻ, നയൻ‌താര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.

അഡ്വാൻസ് ബുക്കിംഗിൽ യുഎസില്‍ ഇതുവരെ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here