മികച്ച പ്രേക്ഷക പ്രതികരണത്തോടെ ജൈത്രയാത്ര തുടരുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ടും കേരളത്തിൽ നിന്നുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുറത്തു വന്നിരിക്കുന്നത് ചിത്രം ആഗോളതലത്തിൽ നേടിയ കണക്കുകളുടെ റിപ്പോർട്ടാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പുറത്തു വിട്ട കണക്ക് അനുസരിച്ച് 129.6 കോടിയാണ് ചിത്രം ആദ്യദിനം സിനിമ നേടിയിരിക്കുന്നത്.
ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നേരത്തെ പഠാന്‍ 1.9 കോടി നേടി ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു. അതേസമയം, നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടത്.
As Jawan says, “Yeh toh bas shuruaat hai” 💥
Thank you for the Massy-ive love ❤Book your tickets now!https://t.co/B5xelUahHO
Watch #Jawan in cinemas – in Hindi, Tamil & Telugu. pic.twitter.com/M1CCHuCqIF
— Red Chillies Entertainment (@RedChilliesEnt) September 8, 2023
പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ. ആദ്യദിനത്തിലെ മികച്ച കളക്ഷൻ കൊണ്ടുതന്നെ വരുംദിവസങ്ങളിൽ ‘ജവാൻ’ 100 കോടി ക്ലബിൽ എത്തും എന്ന് തന്നെയാണ് സൂചന. എന്നാൽ ചിത്രത്തിന്റെ വമ്പൻ റിലീസിന് ശേഷം വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. സിനിമാമേഖലയിൽ വളരെ ഖേദകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ഏവരും വളരെ അധികം ആവേശത്തോടെ കാത്തിരുന്ന ചിത്രം അത്രതന്നെ മികച്ചതാക്കി അറ്റ്ലീ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഷാരൂഖ് എന്ന താരത്തെ വളരെ മികച്ചതായി തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് ആദ്യം പുറത്തു വരുന്ന പ്രതികരണങ്ങൾ പൂർണമായും പറയുന്നത്. വിജയ് സേതുപതി എന്ന വില്ലനെ പൂർണമായി കാണാനാവാത്തതിന്റെ വിഷമവും കുറച്ച് പേരിൽ കാണാൻ കഴിയുന്നുണ്ട്. ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

