ഷാരൂഖ് ഖാൻ ചിത്രം ജവാൻ 1000 കടന്നോ ? വൈറലായി അറ്റ്ലിയുടെ പോസ്റ്റ്

0
218

അറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രമാണ് ജവാൻ. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് ചിത്രം ഇപ്പോൾ. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രത്തിന് റിലീസിന് എത്തിയ അന്ന് മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു 900 ക്ലബ്ബിൽ ഇടം നേടിയത്. ചിത്രം 1000 കോടി ക്ലബിൽ എത്തിയോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. ആഗോളതലത്തില്‍ ജവാൻ നേടിയത് 979.29 കോടി രൂപയാണെന്നു പുറത്ത് വന്നിരുന്നു. മുൻപേ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബില്‍ എത്തിയിരുന്നു.

Jawan: 5 lesser-known and interesting facts about the upcoming Shah Rukh Khan and Nayanthara movie | GQ India

36 കോടി ആയിരുന്നു ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം നേടിയിരുന്നത്. ജവാൻ ഈ ആഴ്ച തന്നെ ആയിരം കോടി കടക്കുമെന്നാണ് ഇപ്പോഴത്തെ കളക്ഷൻ കണക്കുകളിൽ നിന്നും മനസിലാകുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന് ആദ്യത്തെ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആയിരുന്നു ജവാൻ 500 കോടിയിലൂടെ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു.

 

View this post on Instagram

 

A post shared by Atlee (@atlee47)

 അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു. പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.

ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്. ജവാൻ സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയത് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട് .ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു .ആയിരക്കണക്കിനാളുകളാണ് ആ ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here