പഠാന് ശേഷം 1000 കോടിയിലേക്ക് കുതിക്കാനൊരുങ്ങി ജവാൻ

0
193

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് അറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ജവാൻ. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപേ തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ അപ്‌ഡേഷനുകൾക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് ഇപ്പോൾ ചിത്രം പുറത്തിറങ്ങിയതിന് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ആഗോള കളക്ഷൻ 500 കോടി കടന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

ജവാൻ ആഗോളതലത്തിലെ കണക്കനുസരിച്ച് 858 കോടിയിലേക്ക് ആണ് ഇപ്പോൾ ചിത്രം എത്തിയിരിക്കുന്നത്. 36 കോടി ആയിരുന്നു ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം നേടിയിരുന്നത്. ജവാൻ ഈ ആഴ്ച തന്നെ ആയിരം കോടി കടക്കുമെന്നാണ് ഇപ്പോഴത്തെ കളക്ഷൻ കണക്കുകളിൽ നിന്നും മനസിലാകുന്നത്. ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാന് മുൻപിറങ്ങിയ ഠാനും കളക്ഷനിൽ 1000 കോടിയിൽ എത്തിയിരുന്നു. ഒരു ഇന്ത്യൻ ചിത്രത്തിന് ആദ്യത്തെ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആയിരുന്നു ജവാൻ 500 കോടിയിലൂടെ സ്വന്തമാക്കിയത്. അതേസമയം മറ്റൊരു റെക്കോർഡാണ് സംവിധായകൻ അറ്റ്ലി നേടിയത്.

തുടർച്ചയായി നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്‌ലി മാറിയിരിക്കുകയാണ്. മുൻപ് വിജയിയെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെരി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു. പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.

Image

സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്. ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here