“ആദ്യത്തെ ബിഗ് സല്യൂട്ട് മന്ത്രിയായതിന് ശേഷമുള്ള റിയാസ് സാറിനോട്, രണ്ടാമത്തേത് എന്റെ ബാല്യകാല സുഹൃത്ത് റിയാസിനും”: ജയറാം

0
464

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ജയറാം. പലപ്പോഴും പല വേദികളിൽ വെച്ചും ജയറാം പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ജയറാം കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെയാണ്,

Made mistakes while choosing movies: Jayaram | Jayaram | Lonappante  Mammodisa | Malayalam movies | Malayalam cinema | acors | Kalidas

“ഏഴ് വേദികളിലായി കോഴിക്കോടിന്റെ മണ്ണിൽ, ഇത്ര മനോഹരമായി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ, മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ കലാപരിപാടി ഇത്തരത്തിൽ സംഘടിപ്പിച്ച ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സാറിന്റെ ടീമിന് ബിഗ് സല്യൂട്ട്. ഇനി എന്റെ പ്രിയ കൂട്ടുകാരനോട് പറയാം, ആദ്യത്തെ ബിഗ് സല്യൂട്ട് മന്ത്രിയായതിന് ശേഷമുള്ള റിയാസിനോടായിരുന്നു. മന്ത്രിയാകുന്നതിന് മുൻപുള്ള എന്റെ പഴയകാല സുഹൃത്ത് ഇതുപോലൊരു വിഷനോടു കൂടി പ്രവർത്തിക്കുന്നത് കൊണ്ടാവാം ഈ അടുത്ത കാലത്ത്, ലോകത്തിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ അൻപത്തിയൊന്ന് ബെസ്റ്റ് ടെസ്റ്റിനേഷനിൽ ഒന്നാമത് നമ്മുടെ കേരളം എത്തി. ലോകത്ത് അൻപത്തിയൊന്ന് ഡെസ്റ്റിനേഷനിൽ ടൂറിസത്തിൽ ഒന്നാമതാണ് നമ്മുടെ കേരളം എത്തിയതെന്ന് എല്ലാവരും ഓർക്കണം.

സിനിമാ ഓര്‍മകള്‍ക്ക് നിറം പകരുന്ന സിനിമാ ടൂറിസം കേരളത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി  മുഹമ്മദ് റിയാസ് | General, Latest News, NEWS , cinema tourism, Minister Muhammed  Riyas

അതുപോലെ തന്നെയും വാട്ടർ വേ ടൂറിസം, സിനിമ അടൂറിസം, ഹെലി ടൂറിസം, കാരവാൻ ടൂറിസം, ഇങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങളുമായാണ് അദ്ദേഹം മുൻപോട്ട് പോകുന്നത്. ഓരോ കാര്യങ്ങളും അദ്ദേഹം സ്വന്തമായി എടുക്കുന്ന തീരുമാനമല്ല. ഒരുപാട് ആളുകളുമായി ആലോചിച്ച് എടുക്കുന്ന തീരുമാനമാണ്. ഇപ്പോൾ സിനിമ ടൂറിസത്തെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് തോന്നുന്നു, അടുത്ത ഒന്നു രണ്ട് വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ മറ്റു ഭാഷകളിലുള്ള എല്ലാ സിനിമയിലെ ആളുകളും കേരളത്തിലേക്ക് ഷൂട്ടിങ്ങിന് വരാനുള്ള ഒരു സിനിമ ടൂറിസത്തിന്റെ വലിയൊരു പദ്ധതിയാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.

ഇത് അദ്ദേഹം ഒറ്റയ്ക്ക് വീട്ടിൽ ഇരുന്ന് തീരുമാനിക്കുന്ന കാര്യങ്ങളല്ല. ഓരോരുത്തരുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. പലപ്പോഴും ഞാനുമായി കുറെ വട്ടം വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ നന്നാകുമോയെന്നു പലപ്പോഴും പല അഭിപ്രായങ്ങളും എന്നോട് ചോദിക്കാറുണ്ട്. അങ്ങനെ അറിയാത്ത കാര്യങ്ങൾ അറിയുന്നവരുമായി ചോദിച്ചു മനസിലാക്കുകയെന്നത് വലിയൊരു കാര്യമാണ് ജീവിതത്തിൽ. ഏറ്റവും വലിയ അറിവ് അത് തന്നെയാണ്. ഇങ്ങനെ ഓരോന്നും ചോദിച്ചു മനസിലാക്കി മുൻപോട്ട് പോകുന്നു. ടൈംസ് മാഗസിന്റെ അൻപത്തിയൊന്ന് ഇടങ്ങളിൽ ഞങ്ങളുടെ കൊച്ചു കേരളത്തിന്റെ പേരും ചേർത്ത എന്റെ പഴയകാല ബാല്യകാല സുഹൃത്ത് മുഹമ്മദിന് ബിഗ് സല്യൂട്ട്”. എന്നാണ് ജയറാം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here