പ്രഭാസ് ചിത്രം ‘കൽക്കി 2898എഡിയുടെ’ ഫോട്ടോകൾ ചോർന്നു

0
235

കൽക്കി സിനിമ ആരാധകർ മുഴുവൻ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ പ്രഭാസിന്റെ ലൂക്കാണ് ഫോട്ടോകളിലൂടെ പുറത്തായിരിക്കുന്നത്. ഇതിന്റെ നിരാശ അണിയറ പ്രവർത്തകർ എല്ലാം തന്നെ പങ്കുവെച്ചിട്ടുമുണ്ട്. ‘കൽക്കി 2898 എഡി’ ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയുള്ള ചിത്രമാണ്. ചിത്രങ്ങൾ ചോർന്നത് അല്ലെന്നും എഐ സാങ്കേതികത ഉപയോഗപ്പെടുത്തി രൂപപ്പെടുത്തിയ ചിത്രങ്ങളാണ് ഇവയെന്നും വാർത്തകളുണ്ട്.

നാഗ് അശ്വിൻ സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രം എഡി 2898-ലേക്കുള്ള അസാധാരണമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പഠാനി, പശുപതി തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. ദീപിക പദുക്കോണിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

2020 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. കോടികളുടെ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം 2024 ല്‍ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് വിവരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായി എത്തുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.

പ്രൊജക്ട് കെ ഫ്രം സ്‌ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽനിന്നും നിന്നും ലഭിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റ ഭാഗമായി വലിയ ക്യാമ്പയിനാണ് നടത്തിയത്. മുന്‍പ് ‘റി ഇന്‍വെന്റിങ്ങ് ദി വീല്‍’ എന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അത് വൈറലാവുകയും ചെയ്തിരുന്നു. വേള്‍ഡ് ക്ലാസ് പ്രൊഡക്ഷന്‍ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ടെക്‌നിക്കല്‍ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു വലിയ മാതൃകയാകുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സലാർ. കെജിഎഫ്, കാന്താര തുടങ്ങിയ വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ജഗപതി ബാബു, മധു ഗുരുസ്വാമി, ശ്രിയ റെഡ്ഡി തുടങ്ങിയവർ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . പ്രശാന്ത് നീലാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഭുവന്‍ ഗൗഡ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണിയാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്‍രൂര്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here