ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാൻ ചിത്രമാണ് ഇപ്പോൾ തീയേറ്ററിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മുന്നേറുന്നത്. മികച്ച പ്രതികരണമാണ് രണ്ട് ദിവസം കൊണ്ട് തന്നെയും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവമാണെന്നാണ് നടി കങ്കണ റണൗട്ട് പറയുന്നത്. ഷാരൂഖാന്റെ ജീവിതം രാജ്യത്തിന് ഒരു പാഠമാണെന്നും കങ്കണ വ്യക്തമാക്കി. അതോടൊപ്പം സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അദ്ദേഹമൊരു ഹീറോയാണെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ വാക്കുകൾ ഇങ്ങനെയാണ്, “ഇന്ത്യൻ സിനിമയുടെ ദൈവമാണ് നടൻ ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിന് പാഠമാണ്. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അദ്ദേഹം ഒരു ഹീറോയാണ്. തൊണ്ണൂറുകളിലെ പ്രണയ നായകനാണ്. ഒരു ദശാബ്ദത്തോളമുള്ള നീണ്ട പരിശ്രമത്തിനൊടുവിലും നാല്പതുകളുടെ അവസാനത്തിലും അൻപതുകളിലെ മധ്യത്തിലും ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അറുപതാം വയസിൽ ഇന്ത്യൻ സിനിമ ലോകത്തെ മാസ്സ് ഹീറോ. അതൊരിക്കലും ഒരു ചെറിയ കാര്യമല്ല. ഒരിക്കൽ ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ഇന്നും അത് ഓർക്കുന്നു” എന്നാണ് കങ്കണ പറഞ്ഞത്.
അതേസമയം പ്രേക്ഷകർ വളരെയേറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് ജവാൻ. കേരളത്തിലും തമിഴ്‌നാട്ടിലും വമ്പൻ റിലീസിനായാണ് ‘ജവാൻ’ ഒരുങ്ങിയിരുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ആണ് പാർട്ണർ . തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്.
ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തിയത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ജവാൻ നേടിയ അത്രയും തുക നേടുന്നത്.