കണ്ണൂർ സ്‌ക്വാഡിന്റെ സക്സസ് ടീസർ പുറത്തുവിട്ട് മമ്മൂട്ടി

0
222

റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. ഇപ്പോഴിതാ കണ്ണൂർ സ്‌ക്വാഡിന്റെ സക്സസ് ടീസർ പുറത്തെത്തിയിരിക്കുകയാണ്. ഈ ഭാഗമാണ് ഈ തീയറ്റർ എക്സ്പീരിയൻസ് ചെയേണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

Kannur Squad First Weekend Kerala Box Office Collection: Mammootty Movie's Triumph Continues - Filmibeat

കഴിഞ്ഞ ദിവസം തന്നെ മമ്മൂട്ടി പറഞ്ഞിരുന്നു ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തു വിടുമെന്ന്. ടീസർ പുറത്തെത്തിയ വിവരവും മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.

 മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Kannur Squad Kerala Box Office Collection Update: Mammootty's Movie Triumphs With A Spectacular Second Sunday - Filmibeat

91 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബുക്ക് മൈ ഷോയിൽ ഇതിനോടകം ഒരു മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റ് പോയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടിക്ക് മുകളിൽ കരസ്ഥമാക്കിയിരുന്നു.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here