റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ജോർജ് മമ്മൂട്ടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ് ടീം. ദുബായിൽ നിന്നെത്തിയ മമ്മൂട്ടിയ്ക്ക് താരത്തിന്റെ വീട്ടിൽ വലിയ ആഘോഷമാണ് ടീം ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉൾപ്പെടെയുള്ളവർ താരത്തിന്റെ വീട്ടിൽ വെച്ച് കേക്ക് മുറിച്ച് ഈ വിജയം ആഘോഷിച്ചു.
കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ജോർജ് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയാണ്, “ഞങ്ങളുടെ കണ്ണൂർ സ്ക്വാഡിന്റെ ഗ്രാൻഡ് വിജയം ക്രൂവിനോടും ചില പ്രിയപ്പെട്ടവരോടുമൊപ്പം ആഘോഷിക്കുന്നു.
ഈ അവിസ്മരണീയ അവസരത്തിൽ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്നാണ് ഫോട്ടോയ്ക്ക് ജോർജ് കുറിച്ചത്. എന്തായാലും കണ്ണൂർ സ്‌ക്വാഡിന്റെ വിജയാഘോഷത്തിൻറെ ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
അതേസമയം കണ്ണൂർ സ്‌ക്വാഡ് റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 2.75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രം നേടിയത്. രണ്ട് ദിവസത്തിനുള്ളിൽ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്.
സമീപകാലത്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത്. ഈ കളക്ഷനാണ് കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
ആദ്യ മൂന്ന് ദിവസങ്ങൾ ആർഡിഎക്സ് കളക്ഷൻ 6.8 കോടി മുതല്‍ 7.40 കോടി വരെയാണ് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഈ കളക്ഷൻ മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.
View this post on Instagram
ഹൈപ്പില്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.
മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.