‘മകനെ തൊടുന്നതിന് മുൻപ് അച്ഛനെ നേരിടെടാ’; ജവാൻ ട്രെയിലറിലെ ചോദ്യം സമീർ വാങ്കഡയോടോ?

0
376

മണിക്കൂറുകൾ കൊണ്ട് തന്നെ യൂട്യൂബിൽ തരംഗമായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ ചിത്രത്തിന്റെ ട്രെയ്‌ലർ. ട്രെയ്‌ലർ നിരവധി തരത്തിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. 9 മില്യൺ കാഴ്ചക്കാരെയാണ് ട്രെയ്‌ലർ സ്വന്തമാക്കിയിരിക്കുന്നത്. ട്രയിലെറിൽ മകനെ തൊടുന്നതിന് മുൻപായി അച്ഛനോട് സംസാരിക്കൂ എന്നൊരു ഡയലോഗുണ്ട്. ഇത് ആര്യൻ ഖാനെയും, മുംബൈയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡേയെയും ബന്ധിപ്പിച്ചുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ട്രെയ്‌ലറിൽ ഗൗരി ഖാൻ എന്ന് എഴുതിയ ഇടത്താണ് ഈ സംഭാഷണ ശകലം വരുന്നത് അതുകൊണ്ട് തന്നെ ഇത് ഡൽഹി പോലീസിനും, അവിടെയുള്ള മറ്റ് അധികാരികൾക്കും ഷാരൂഖ് ഖാൻ നൽകുന്ന ഒരു മുന്നറിയിപ്പാണ് എന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ഷാരൂഖ് ഖാൻ, എസ്ആർകെ, ജവാൻ എന്നീ ടാഗുകളാണ്.

അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഷാരൂഖ് ഖാൻ, നയൻ‌താര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.

അഡ്വാൻസ് ബുക്കിംഗിൽ യുഎസില്‍ ഇതുവരെ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.

ജവാന്റെ’ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ ഷാരൂഖ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുടെ എണ്ണം 2,60000 ആണ്. റിലീസ് ആകുന്നതിന് മുൻപ് തന്നെ ആളുകൾ ഇത്രയും താല്പര്യം പ്രകടിപ്പിക്കണമെങ്കിൽ റിലീസ് ആയി കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്നാണ് ഷാരൂഖ് ആരാധകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here