ബിഗ്‌ബോസിലെത്തിയ വിജയ് ദേവരകൊണ്ടയോട് സാമന്തയെവിടെയെന്ന് നാഗാർജുന അക്കിനേനി: മറുപടി ചിരിയിലൊളിപ്പിച്ച് നടൻ

0
313

ശിവ നിർവ്വാണ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് വിജയ് ദേവരകൊണ്ടയും സാമന്തയും നായികാ നായകന്മാരായി എത്തിയ ചിത്രമാണ് ഖുഷി. വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകമനസ്സിൽ പ്രണയാർദ്ദ്ര നിമിഷങ്ങൾ സമ്മാനിച്ച ചിത്രമായി മാറിയിരിക്കയുകയാണ് ഖുഷി. ആദ്യ ദിവസം തന്നെ ചിത്രം 26 കോടി രൂപയാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ പ്രോമോഷനില്‍ സജീവമാണ് വിജയ് ദേവരകൊണ്ടയും സാമന്തയും.

ഖുഷിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ട ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് തെലുങ്ക് സീസൺ 7 ലോഞ്ചിംഗ് എപ്പിസോഡിലും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഷോയിലെ ഒരു ചെറിയ ഭാഗം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷോയുടെ പ്രീമിയര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രമോയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ ഭാഗമുള്ളത്. ബിഗ്‌ബോസിലെ അവതാരകനായ നാഗാർജുന അക്കിനേനി വിജയ് ദേവരകൊണ്ടയോട് സാമന്തയെക്കുറിച്ച് ചോദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഖുഷിയിലെ ഒരു ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്താണ് വിജയ് ദേവരകൊണ്ട സ്റ്റേജിലേക്ക് എത്തിയത്. ആ സമയം ആയിരുന്നു നാഗാർജുന അക്കിനേനി സാമന്തയെവിടെയെന്ന് ചോദിച്ചതം. എന്തായാലും നാഗാർജുനയുടെ ചോദ്യത്തിന് വിജയ് ധീവരകൊണ്ട ചിരിക്കുക മാത്രമാണ് ചെയ്തത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ ആദ്യകാല കണക്കുകൾ പ്രകാരം ചിത്രം കഴിഞ്ഞ ദിവസം ഒൻപത് കോടി രൂപയാണ് നേടിയത്. എന്നാൽ ഇതോടെ രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 24.25 കോടിയായിരിക്കുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസം തെലുങ്ക് സംസ്ഥാനങ്ങളില്‍ ഖുഷിക്ക് അൻപത്തിമൂന്ന് ശതമാനമായിരുന്നു ഓക്യുപന്‍സി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തെലുങ്ക് സംസ്ഥാനങ്ങളില്‍ ഖുഷിക്ക് അൻപത്തിമൂന്ന് ശതമാനമായിരുന്നു ഓക്യുപന്‍സി ഉണ്ടായിരുന്നത്. മുഴുവൻ ഒക്യുപന്‍സി കണക്കുകൾ പരിശോധിക്കുമ്പോൾ 66.56 ശതമാനമാണ്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിന് എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിക്കുന്നത്.സാമന്തയും വിജയദേവരകൊണ്ടയും തമ്മിലുള്ള സീനുകൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായം. മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേർ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.

LEAVE A REPLY

Please enter your comment!
Please enter your name here