ശിവ നിർവ്വാണ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് വിജയ് ദേവരകൊണ്ടയും സാമന്തയും നായികാ നായകന്മാരായി എത്തിയ ചിത്രമാണ് ഖുഷി. വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകമനസ്സിൽ പ്രണയാർദ്ദ്ര നിമിഷങ്ങൾ സമ്മാനിച്ച ചിത്രമായി മാറിയിരിക്കയുകയാണ് ഖുഷി. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച ഒരു തുടക്കമാണ് നടത്തിയതെന്നും ആദ്യദിവസം തന്നെ ചിത്രം 26 കോടി രൂപ നേടിയെന്നുമാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. ആന്ധ്രാബോക്സ്ഓഫീസ്‍ ഡോട് കോം ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.

എന്നാൽ ഇപ്പോഴിതാ ഖുഷിയുടെ ആദ്യ ശനിയാഴ്ചയായ സെപ്തംബർ 2 ന് കളക്ഷനിൽ റിലീസ് ദിവസത്തെ അപേക്ഷിച്ച് വലിയ ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ വരുന്നത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ ആദ്യകാല കണക്കുകൾ പ്രകാരം ചിത്രം കഴിഞ്ഞ ദിവസം ഒൻപത് കോടി രൂപയാണ് നേടിയത്. എന്നാൽ ഇതോടെ രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 24.25 കോടിയായിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം തെലുങ്ക് സംസ്ഥാനങ്ങളില്‍ ഖുഷിക്ക് അൻപത്തിമൂന്ന് ശതമാനമായിരുന്നു ഓക്യുപന്‍സി ഉണ്ടായിരുന്നത്.

മുഴുവൻ ഒക്യുപന്‍സി കണക്കുകൾ പരിശോധിക്കുമ്പോൾ 66.56 ശതമാനമാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിന് എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിക്കുന്നത്.സാമന്തയും വിജയദേവരകൊണ്ടയും തമ്മിലുള്ള സീനുകൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായം. മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേർ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.

മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചിത്രം മികച്ച കളക്ഷൻ നേടുമെന്ന് തന്നെയാണ് വിവരം. എന്തായാലും ഇരുവരുടെയും കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടെന്നാണ് പ്രേക്ഷക പ്രതികരണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

